ഉഭയകക്ഷി സമ്മതത്തോടെയുള്ള
ലൈംഗികബന്ധത്തിന് ശേഷം, ബന്ധം വഷളാകുമ്പോള്‍ പുരുഷ പങ്കാളിക്കെതിരെ ക്രിമിനല്‍ കുറ്റം ആരോപിക്കുന്ന ആശങ്കകരമായ പ്രവണത കൂടിവരുന്നതായി സുപ്രീംകോടതി. ജസ്റ്റിസുമാരായ ബി.വി.നാഗരത്ന, എൻ.കോടീശ്വർ സിംഗ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിരീക്ഷണം. പരസ്പര സമ്മതത്തോടെയുള്ള ദീർഘകാല ബന്ധങ്ങളും വിവാഹ വാഗ്‌ദാനം നല്‍കിയുള്ളവയും രണ്ടായി കാണണം. ഔപചാരികമായ ദാമ്പത്യബന്ധത്തിന് നിർബന്ധിക്കാതെ വ്യക്തിപരമായ ഇഷ്ടത്താല്‍ പുരുഷനുമായി ശാരീരിക ബന്ധത്തില്‍ ഏർപ്പെടാൻ സ്ത്രീക്ക് കാരണങ്ങളുണ്ടാകാം. വിവാഹത്തിന് നിർബന്ധിക്കാതെയും പങ്കാളിയുടെ എതിർപ്പും നിർബന്ധവുമില്ലാതെയും ദീർഘനാള്‍ നീണ്ടുനില്‍ക്കുന്ന ശാരീരികബന്ധം പുരുഷ പങ്കാളി വിവാഹ വാഗ്ദാനം നല്‍കിയാണെന്ന് പറയാനാകില്ലെന്നും അതില്‍ ക്രിമിനല്‍ക്കുറ്റം ആരോപിക്കാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. 2008 മുതല്‍ 2012 വരെ വിവാഹ വാഗ്‌ദാനം നല്‍കി പീഡിപ്പിച്ചെന്ന് കാട്ടിയുള്ള പരാതിയിലാണ് കോടതിയുടെ നിരീക്ഷണം. ഒരു ദശാബ്ദത്തോളം ശാരീരിക ബന്ധം പുലർത്തിയ ശേഷം വിവാഹ വാഗ്ദാനം നിറവേറ്റിയില്ലെന്ന് അനുമാനിക്കാൻ പ്രയാസമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. സാമ്പത്തിക സഹായം ലഭിക്കാതെ വന്നതാണ് പരാതിക്ക് പ്രേരണയായതെന്നും കണ്ടെത്തി.

ഇത്തവണ ക്രിസ്മസ് അവധി എത്ര ദിവസം കൂടും? പരീക്ഷാ ടൈംടേബിൾ പുനക്രമീകരിച്ചു, പരീക്ഷ 15ന് ആരംഭിക്കും, ജനുവരി അഞ്ചിന് സ്കൂൾ തുറക്കും
തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സ്കൂളുകളിലെ ക്രിസ്മസ് പരീക്ഷ പുനക്രമീകരിച്ചു. 1 മുതൽ 10 വരെയുള്ള ക്ലാസുകൾക്ക് ഡിസംബർ 15 മുതൽ 23 വരെയാണ് പരീക്ഷ നടക്കുക. ഡിസംബർ 23 ന് സ്കൂളുകളിൽ ക്രിസ്മസ്







