കേരളത്തെ സമ്പൂർണ്ണ മാലിന്യമുക്തമാക്കിയതിലൂടെ 23 കോടി രൂപ നേടി ഹരിത കർമ്മ സേന. ഈ വർഷം മാത്രം ആറ് കോടിയോളം രൂപയാണ് മാലിന്യം വിറ്റ് ഹരിത കർമ്മസേന അംഗങ്ങളുടെ അക്കൗണ്ടിലെത്തിയത്. മാലിന്യ നിർമ്മാജന നടപടികള്‍ ശക്തമാക്കിയതോടെ പാഴ്‌വസ്തുക്കള്‍ വലിച്ചെറിയുന്നതും കുറഞ്ഞു. കേരളത്തെ സമ്പൂർണ്ണ മാലിന്യമുക്തമാക്കുക എന്നതായിരുന്നു എല്‍ഡിഎഫ് സർക്കാരിന്റെ സ്വപ്നം. ഇതിന്റെ ഭാഗമായി പലയിടങ്ങളില്‍ നിന്നും ശേഖരിച്ച മാലിന്യം വിറ്റ് 23.38 കോടി രൂപയാണ് ഹരിത കർമ്മസേന നേടിയത്. ഈ സാമ്പത്തിക വർഷം ഒക്ടോബർ 31 വരെയുള്ള കണക്കനുസരിച്ച് 5.70 കോടി രൂപയാണ് ഹരിത കർമ്മസേന അംഗങ്ങളുടെ അക്കൗണ്ടിലെത്തിയത്. കഴിഞ്ഞ സാമ്പത്തിക വർഷം 9.79 കോടി രൂപയും അതിന് മുൻപത്തെ വർഷം 5.08 കോടിയും നേടി. ഹരിത കർമ്മ സേന ശേഖരിക്കുന്ന പുനരുപയോഗിക്കാൻ കഴിയുന്ന അജൈവ വസ്തുക്കള്‍ ക്ലീൻ കേരള കമ്പനിക്കാണ് നല്‍കുന്നത്. കമ്പനി ഇവയ്ക്ക് മികച്ച വിലയിട്ട് തുക ഹരിത കർമ്മ സേനയുടെ കണ്‍സോർഷ്യം വഴി അക്കൗണ്ടിലേക്ക് നല്‍കും. നിലവില്‍ 35352 ഹരിത കർമ്മ സേന അംഗങ്ങള്‍ ആണുള്ളത്. 2021 ജനുവരി 26 മുതലാണ് ഹരിത കർമ്മസേന വാതില്‍പടി സേവനത്തിലൂടെ ശേഖരിക്കുന്ന പ്ലാസ്റ്റിക്, വില നല്‍കി വാങ്ങാൻ തീരുമാനിച്ചത്. 742 തദ്ദേശ സ്ഥാപനങ്ങളിലാണ് വാതില്‍പടി സേവനം നടപ്പാക്കി വരുന്നത്. പുനരുപയോഗിക്കാനാകാത്ത അജൈവ പാഴ്‌വസ്തുക്കള്‍ സംസ്ഥാനത്തിന് പുറത്തുള്ള സിമന്റ് ഫാക്ടറികളിലേക്കാണ് നല്‍കുന്നത്. സംസ്ഥാന സർക്കാർ മാലിന്യമുക്ത നടപടികള്‍ ശക്തമാക്കിയതോടെ പാഴ്‌വസ്തുക്കള്‍ വലിച്ചെറിയാതെ ഹരിത കർമ്മസേനയ്ക്ക് നല്‍കുന്നവരുടെ എണ്ണത്തിലും വലിയ വർധനവ് ഉണ്ടായിട്ടുണ്ട്.

ഇന്ത്യക്കാർക്ക് വിസ ആവശ്യമില്ലാത്ത ഒരു കിടിലൻ രാജ്യം; പക്ഷെ അവിടെ ചെന്ന് ചൂളമടിച്ചാൽ ചിലപ്പോ ‘പണി കിട്ടും’
ഇന്ത്യക്കാര്‍ക്കിടയടില്‍ പ്രചാരം നേടിവരുന്ന പുതിയ ട്രാവല്‍ ഡെസ്റ്റിനേഷനാണ് കസാഖിസ്ഥാന്‍. ഇന്ത്യക്കാര്‍ക്ക് വിസ ആവശ്യമില്ലാത്തതിനാല്‍ തന്നെ ഇപ്പോള്‍ കസാഖിസ്ഥാനിലേക്കുള്ള യാത്രക്കാരുടെ എണ്ണവും ഏറെ വര്‍ധിക്കുന്നുണ്ട്. ആ നാടിന്റെ പ്രകൃതിഭംഗിയും പുരാതന കെട്ടിടങ്ങളും ചരിത്രമുറങ്ങുന്ന സ്മാരകങ്ങളും വ്യത്യസ്തമായ