പുൽപ്പള്ളി: കഴിഞ്ഞ ദിവസം പാതയോരത്ത് അവശനിലയിൽ കണ്ടെത്തിയ ആദിവാസി യുവാവിൻ്റെ മരണം മർദ്ദനം മൂലമാന്നെന്ന് സംശയം. കാപ്പിസെറ്റ് ആചനഹള്ളി പണിയ ഉന്നതിയിലെ ബാബുവിന് വ്യാഴാഴ്ച തുപ്ര കോളനിക്ക് സമീപമുള്ള റോഡ് അരികിൽ അവശനിലയിൽ കണ്ടെ ത്തിയതിനെ തുടർന്ന് നാട്ടുകാർ ബത്തേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മർദ്ദനമേറ്റതാണെന്നാണ് മരണത്തിന് കാരണമെന്നാണ് സൂചന. ശരീരത്തിന്റെ പല് ഭാഗങ്ങളിലും പരുക്ക് കണ്ടെത്തിയിട്ടുണ്ട്. ബാബുവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടറുടെ മൊഴി രേഖപ്പെടുത്തിയ ശേഷമേ മരണകാരണം വ്യക്തമാവുകയുള്ളുവെന്ന് പോലീസ് പറഞ്ഞു. ആച്ചനഹള്ളി ഉന്നതിയി ലെ പരേതനായ കൂകിരിയുടെയും ജാനകിയുടെയും മകനാണ് ബാബു

ഇനി കീശ കീറില്ല! ഫാസ്ടാഗ് വാര്‍ഷിക പാസ് സ്കീം ആരംഭിച്ചു; അറിയേണ്ടതെല്ലാം
ദില്ലി: ദേശീയപാതകളില്‍ വാര്‍ഷിക ഫാസ്ടാഗ് പാസ് പ്രാബല്യത്തിൽ. സ്വകാര്യ വാഹന ഉടമകൾക്ക് സുഗമവും ചെലവ് കുറഞ്ഞതുമായ യാത്ര ആസ്വദിക്കാം എന്നതാണ് ഈ പാസിന്റെ സവിശേഷത. പതിവ് ടോൾ പേയ്‌മെന്റുകളുടെ ബുദ്ധിമുട്ട് ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് റോഡ്