നാഷണല്‍ ആയുഷ് മിഷന് കീഴില്‍ ആയുഷ്ഗ്രാം, ജീവിതശൈലിരോഗ നിയന്ത്രണ പദ്ധതികളിലേക്ക് യോഗ ഡെമോണ്‍സ്ട്രേറ്റര്‍ തസ്തിക നിയമനത്തിന് അഭിമുഖം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ജനുവരി 16 ന് രാവിലെ 9. 30 ന് അഞ്ചുകുന്ന് നാഷണല്‍ ആയുഷ് മിഷന്, ജില്ലാ പ്രോഗ്രാം മാനേജ്മന്റ് ആന്‍ഡ് സപ്പോര്‍ട്ടിങ് യൂണിറ്റില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണ. ഫോണ്‍- 8848002947.

ഇനി വാട്സ്ആപ്പ് സ്റ്റാറ്റസ് അപ്ഡേറ്റ് വേറെ ലെവല്‍; ഇൻസ്റ്റഗ്രാമിന് സമാനമായി ‘ക്ലോസ് ഫ്രണ്ട്സ്’ ഫീച്ചര്‍ വരുന്നു.
മെറ്റയുടെ ഉടമസ്ഥതയിലുള്ള മെസേജിംഗ് ആപ്ലിക്കേഷനായ വാട്സ്ആപ്പ് നിരന്തരം പുതിയ സവിശേഷതകൾ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്, ഇപ്പോൾ കമ്പനി അതിന്റെ സ്റ്റാറ്റസ് അപ്ഡേറ്റുകൾ കൂടുതൽ വ്യക്തിഗതമാക്കാൻ പോകുന്നു. സ്റ്റാറ്റസ് ഇന്റര്‍ഫേസില്‍ ‘ക്ലോസ് ഫ്രണ്ട്സ്’ ഫീച്ചർ അവതരിപ്പിക്കാൻ തയ്യാറെടുക്കുകയാണ് വാട്സ്ആപ്പ്.