പിന്നാക്ക വിഭാഗ വികസന വകുപ്പ് സംസ്ഥാനത്തെ സര്‍ക്കാര്‍/ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ ഒന്ന് മുതല്‍ എട്ട് വരെ പഠിക്കുന്ന ഒ.ബി.സി വിഭാഗക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് കെടാവിളക്ക് സ്‌കോളര്‍ഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷിക്കാം. കുടുംബ വാര്‍ഷിക വരുമാനം 2.5 ലക്ഷത്തില്‍ അധികരിക്കാത്തവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ www.egrantz.kerala.gov.in മുഖേന ഓണ്‍ലൈനായി നല്‍കണം. വിദ്യാര്‍ത്ഥികള്‍ ജനുവരി 20 നകം അപേക്ഷ സ്‌കൂളില്‍ നല്‍കണം, സ്‌കൂള്‍ അധികൃതര്‍ അപേക്ഷകള്‍ ജനുവരി 31 നകം ഇ-ഗ്രാന്റ്സ് 3.0 പോര്‍ട്ടല്‍ മുഖേന ഡാറ്റാ എന്‍ട്രി പൂര്‍ത്തിയാക്കണം.

വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള വാളേരി, പാറക്കടവ്, കുനിക്കരച്ചാൽ ട്രാൻസ്ഫോർമർ പരിധികളിൽ നാളെ (തിങ്കളാഴ്ച) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും Facebook Twitter WhatsApp







