കൊല്ലം :സംസ്ഥാനത്തും ജില്ലയിലും ഏറ്റവും മികച്ച രീതിയിൽ ഹയർ സെക്കൻ്ററി തലത്തിൽ എൻ എസ് എസ് പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തിയതിന് വയനാട് ജില്ലയ്ക്ക് ആദരം. സംസ്ഥാനത്തെ ഏറ്റവും മികച്ച എൻ എസ് എസ് വൊളണ്ടിയർ അവാർഡ് വടുവൻചാൽ സ്കൂൾ വൊളണ്ടിയർ മുഹമ്മദ് ഫിനാസ് സംസ്ഥാന പൊതു വിദ്യാഭ്യാസ – തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻ കുട്ടിയിൽ നിന്നും ഏറ്റുവാങ്ങി. ജില്ലയിലെ മികച്ച എൻ എസ് എസ് യൂണിറ്റിനുള്ള അവാർഡ് പുൽപ്പള്ളി വിജയ ഹയർ സെക്കൻ്ററി സ്കൂളിനു ലഭിച്ചു. അതേ സ്കൂളിലെ വൊളണ്ടിയർ അനിൽഡ കെ ഷജിൽ ഉത്തര മേഖലയിലെ മികച്ച എൻ എസ് എസ് വൊളണ്ടിയർ അവാർഡും, പ്രോഗ്രാം ഓഫീസറായ ബിജോയ് വേണുഗോപാൽ ജില്ലയിലെ മികച്ച എൻ എസ് എസ് പ്രോഗ്രാം ഓഫീസർ അവാർഡും കൊല്ലം ടി കെ എം എജിനീയറിംഗ് കോളേജിൽ വെച്ച് നടന്ന ചടങ്ങിൽ ഏറ്റുവാങ്ങി. സംസ്ഥാന ക്ഷീര വികസന – മൃഗ സംരക്ഷണ വകുപ്പ് മന്തി ജെ ചിഞ്ചുറാണി മുഖ്യാതിഥിയായിരുന്ന ചടങ്ങിൽ ഇരവിപുരം എം എൽ എ എം നൗഷാദ്, പൊതു വിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ്, ഹയർ സെക്കൻഡറി അക്കാദമിക ജോയിൻറ് ഡയറക്ടർ എസ് ഷാജിത, സംസ്ഥാന എൻ എസ് എസ് ഓഫീസർ ആർ എൻ ആൻസർ, കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി കെ ഗോപൻ തുടങ്ങിയവർ പങ്കെടുത്തു.

National Doctors Day 2025 : ഇന്ന് ഡോക്ടര്‍മാരുടെ ദിനം, ജീവന്റെ കാവലാളായ ഡോക്ടര്‍മാര്‍ക്കായി ഒരു ദിനം
ഇന്ന് ജൂലെെ 1. ദേശീയ ഡോക്ടർസ് ഡേ. എല്ലാ വർഷവും ജൂലൈ 1 ന് ദേശീയ ഡോക്ടർമാരുടെ ദിനമായി ആചരിച്ച് വരുന്നു. രാജ്യത്തെ ഡോക്ടർമരുടെ പ്രതിബദ്ധത, കാരുണ്യം, സേവനം എന്നിവയെ ആദരിക്കുന്നതിനായാണ് ഈ ദിനം