സുവർണ്ണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തു.

കണിയാമ്പറ്റ ഗവ.ഹയർ സെക്കൻ്ററി സ്കൂളിൻ്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന സുവർണ്ണ ജൂബിലി ആഘോഷ പരിപാടികൾ മന്ത്രി ഒ.ആർ.കേളു ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസത്തിൻ്റെ സാമൂഹ്യ തലം ഉറക്കുന്ന വിധത്തിൽ അടിസ്ഥാന മേഖലയുടെ വികസനത്തിന് ഊന്നുന്ന രീതികൾ ഇന്ന് ആവശ്യമാണ്. ജീവിതത്തിൽ വിദ്യാലയം നൽകിയ ഊർജവും മാർഗദർശനവും എന്നും മുതൽക്കൂട്ടാവുമെന്ന് അദ്ദേഹം ഓർമിപ്പിച്ചു.വയനാട് എം.പി ശ്രീമതി പ്രിയങ്ക ഗാന്ധി സുവർണ ജൂബിലി ശബ്ദ സന്ദേശം നൽകി. എം എൽ എ അഡ്വ.ടി.സിദ്ദിഖ് ശബ്ദ സന്ദേശം നൽകി.എട്ടാം ക്ലാസ് മുതൽ പ്ലസ്റ്റു വരെയുള്ള വിദ്യാലയത്തിൻ്റെ വികാസത്തിനു വേണ്ടിയുള്ള അമ്പത് പരിപാടികൾ ഒരു വർഷം കൊണ്ട് നടത്തും. വിദ്യാർത്ഥികൾ അധ്യാപകർ, പൂർവ്വ വിദ്യാർത്ഥികൾ, പൊതുജനങ്ങൾ, പാർശ്വവൽക്കരിക്കപ്പെടുന്നവർ, പരിസ്ഥിതി തുടങ്ങിയവക്ക് ഊന്നൽ നൽകുന്ന വിവിധ പദ്ധതികൾ സൂക്ഷ്മതലത്തിൽ ആസൂത്രണം ചെയ്തിട്ടുണ്ട്. രണ്ടായിരത്തി ഇരുപത്താറ് ജനുവരിയിൽ സമാപനം നടക്കുമ്പോഴേക്കും വിദ്യാലയത്തിന് അന്താരാഷ്ട്ര നിലവാരം ഉണ്ടാക്കിയെടുക്കുക എന്ന ലക്ഷ്യമാണ് മുന്നിൽ വെച്ചിരിക്കുന്നത്. പത്താം ക്ലാസ്സിലെ ആദ്യബാച്ചുകാർ, വിദ്യാലയ ശില്പികൾ, സ്ഥാപക കമ്മിറ്റി അംഗങ്ങൾ, കലാകായിക രംഗത്തെ പ്രതിഭകൾ, വിവിധ മേളകളിലെ വിജയികൾ, അക്കാദമിക മികവ് കാണിച്ച വിദ്യാർത്ഥികൾ തുടങ്ങിയവരെ ചടങ്ങിൽ ആദരിച്ചു. പൂർവ്വ വിദ്യാർത്ഥികൾ, സമീപത്തുള്ള റസിഡൻഷ്യൽ അസോസിയേഷനുകൾ, വിദ്യാർത്ഥികൾ, അധ്യാപകർ തുടങ്ങിയവർ അവതരിപ്പിച്ച ദൃശ്യവിരുന്ന് അവിസ്മരണീയമായി. വിദ്യാലയ ചരിത്രം വിളിച്ചോതിയ സ്വാഗത ഗാനം അമ്പത് അധ്യാപകർ ചേർന്ന് ആലപിച്ചു.കലാപ്രകടനങ്ങൾക്ക് ശേഷം നടന്ന ഗാനമേളയും ഉച്ചക്കും രാത്രിയും വിളമ്പിയ വിഭവസമൃദ്ധമായ ഭക്ഷണവും ആഘോഷ പരിപാടികൾക്ക് മാറ്റ് കൂട്ടി. സിഗ്നച്ചർ ക്യാമ്പേൻ, അമ്പത് വൃക്ഷങ്ങൾനടുന്നതിൻ്റെ തുടക്കം, വിദ്യാലയത്തിൽ പ്രവേശനം നേടിയ ആദ്യ വിദ്യാർത്ഥിയായ സിബിച്ചനെ ആദരിക്കൽ തുടങ്ങിയവയും നടന്നു.ഉദ്ഘാടന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരയ്ക്കാർ അധ്യക്ഷനായിരുന്നു. പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അബ്ദുൾ ഗഫൂർ കാട്ടി, ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ കെ.ബി. നസീമ, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് രജിത കെ.വി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നൂറിഷ ചേനോത്ത്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കുഞ്ഞായിഷ .കെ, സീനത്ത് തൻവീർ തുടങ്ങിയവരും, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം കോഡിനേറ്റർ വിൽസൺ തോമസ്, ഹയർ സെക്കൻ്ററി ജില്ലാ കോഡിനേറ്റർ ഷിവി കൃഷ്ണൻ, എ. ഇ. ഒ. ജോയി വി.സ്കറിയ ,സംഘാടക സമിതി കോർഡിനേറ്റർ പി.സി.മജിദ്, പിടിഎ പ്രസിഡണ്ട് പി.വി.സജീവൻ, മദർ പി ടി എ പ്രസിഡണ്ട് ഷക്കീല, എസ്‌.എം.സി.ചെയർമാൻ ടി ടി ജോസഫ്, പിടിഎ വൈസ് പ്രസിഡണ്ട് സലീം വി, ബിപിഒ കൊച്ചുത്രേസ്യ എം.പി., ഒ.സി ഇമ്മാനുവൽ, സാലി മാത്യു, പ്രിയ പ്രസാദ്, ഷീജ.പി.ഡി, ഷിബു കുറുമ്പേമഠം, ഡോ.അമ്പി ചിറയിൽ, എ. അനന്തകൃഷ്ണഗൗഡർ, ടി.എസ്.സുരേഷ്, എൻ.കുഞ്ഞമദ്, പള്ളിയറ രാമൻ തുടങ്ങിയവർ സംസാരിച്ചു. പ്രിൻസിപ്പൽ ഡോ.പി.ശിവപ്രസാദ് സ്വാഗതവും വൈസ് പ്രിൻസിപ്പൽ അബ്ദുൾ ഗഫൂർ എം.പി നന്ദിയും പറഞ്ഞു.

ക്ഷയരോഗ ബോധവൽക്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചു.

മാർച്ച്‌ 24 ലോക ക്ഷയ രോഗ ദിനത്തോടെനുബന്ധിച്ചു കമ്പളക്കാട് ആയുഷ്മാൻ ആരോഗ്യ മന്ദിറിൻ്റെയും കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ കമ്പളക്കാട് ടൗൺ ബസ് സ്റ്റോപ്പിൽ വെച്ച് പൊതുജനങ്ങൾക്കായി ബോധവത്കരണ ക്ലാസ്സ്‌, കഫം പരിശോധന, പ്രഷർ,

താമരശ്ശേരി ചുരത്തിൽ തകരാറിലായ കെ.എസ്. ആർ ടി സി ബസ് മാറ്റി.ഗതാഗത കുരുക്ക് പരിഹരിച്ചു.

ചുരത്തിൽ ആറാം വളവിൽ രാവിലെ എട്ട് മണിയോടെയാണ് കെ.എസ്.ആർ.ടി.സി ബസ് കുടുങ്ങിയത്. വൺവേ ആയി മാത്രമാണ് വാഹനങ്ങൾ കടന്നു പോയത് . പത്തരയോടെയാണ് ബസ് മാറ്റാനുള്ള നടപടികൾ പൂർത്തിയായത് . ചുരമിറങാനും കയറാനും വാഹനങ്ങളുടെ

ജ്യോതിർഗമയ രക്തദാന വാരാചരണം നാളെ തുടങ്ങും

മാനന്തവാടി: ടീം ജ്യോതിർഗമയയുടെ പതിനേഴാം വാർഷികത്തിന്റെ ഭാഗമായുള്ള രക്തദാന വാരാചരണം നാളെ ആരംഭിക്കും. പീഡാനുഭവവാരം രക്തദാന വരായരണമായി അപരിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ വിവിധ ബ്ലഡ് ബാങ്കുകളിൽ രക്തദാനം നടക്കും. രാവിലെ 10.30ന് മാനന്തവാടി ബ്ലഡ്

ചുരത്തിൽ മിന്നൽ കുടുങ്ങി : ഗതാഗത തടസം

25.03.2026 8:00 AM താമരശ്ശേരി/വയനാട് : ചുരം ആറാം വളവിൽ KSRTC മിന്നൽ ബസ്സ്‌ തകരാറിലായി കുടുങ്ങിയത് കാരണം രൂക്ഷമായ ഗതാഗത തടസം നേരിടുന്നുണ്ട്. വലിയ വാഹനങ്ങൾ കടന്ന് പോവാൻ പറയാം നേരിടുന്നുണ്ട്. ചുരം

മനുഷ്യാവകാശ കമ്മീഷന്‍ വിവരങ്ങള്‍ വെബ് സൈറ്റില്‍ ലഭ്യമാണ്

മനുഷ്യാവകാശങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കുന്നതിന് പ്രതിമാസ വാര്‍ത്താക്കുറിപ്പ് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ വെബ് സൈറ്റിലെ https://nhrc.nic.in/ മീഡിയ വിഭാഗത്തില്‍ ലഭ്യമാണെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അറിയിച്ചു. Facebook Twitter WhatsApp

പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ച 18-കാരന്‍ റിമാൻഡിൽ

കല്‍പ്പറ്റ:പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ച 18-കാരന്‍ പിടിയില്‍. തരിയോട്, കാവുംമന്ദം, കോമത്തൊടി വീട്ടില്‍ യദു കൃഷ്ണ(18)യെയാണ് വയനാട് സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്‍സ്റ്റഗ്രാം, ടെലഗ്രാം അക്കൗണ്ടുകള്‍ വഴിയാണ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.