സുഹൃത്തായ മലയാളി യുവാവിനെ മദ്യം നൽകി വശീകരിച്ച് നഗ്ന ദൃശ്യങ്ങൾ റെക്കോർഡ് ചെയ്തു; ഹണി ട്രാപ്പിലൂടെ തട്ടിയെടുത്തത് 10 ലക്ഷം രൂപ; മലപ്പുറത്ത് ആസാം സ്വദേശികളായ യുവതിയും യുവാവും പിടിയിൽ

സൗഹൃദം സ്ഥാപിച്ച്‌ യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി 10 ലക്ഷം രൂപ തട്ടിയെടുത്ത അസം സ്വദേശികള്‍ പിടിയില്‍. കുറ്റിപ്പുറം തങ്ങള്‍പ്പടിയിലെ ലോഡ്ജില്‍ താമസക്കാരായ യാസ്മിൻ ആലം (19) ഖദീജ ഖാത്തൂൻ എന്നിവരെയാണ് കുറ്റിപ്പുറം പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ റിമാൻഡ് ചെയ്തു.

കുറ്റിപ്പുറം എടപ്പാള്‍ വട്ടംകുളം സ്വദേശിയാണ് ഹണിട്രപ്പില്‍ കുടുങ്ങിയത്. എടപ്പാളില്‍ മൊബൈല്‍ ഷോപ്പ് നടത്തുന്ന യുവാവിനോട് ബന്ധം സ്ഥാപിച്ചാണ് പ്രതികള്‍ കെണിയൊരുക്കിയത്. കടയില്‍ മൊബൈല്‍ ഫോണ്‍ നന്നാക്കുന്നതിനായി എത്തിയ യാസ്മിൻ ആലം യുവാവുമായി സൗഹൃദം സ്ഥാപിച്ചു. നന്നായി ഹിന്ദി സംസാരിക്കുന്നതിനാല്‍ സൗഹൃദം വളർന്നു. ഇതോടെ യാസ്മിൻ ആലവും ഖദീജ ഖാത്തൂനും ചേർന്ന് ഹണിട്രാപ്പ് പദ്ധതി ഒരുക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
പ്രതികള്‍ താമസിക്കുന്ന കുറ്റിപ്പുറം തങ്ങള്‍പടിയിലെ ലോഡ്ജ് മുറിയിലേക്ക് യുവാവിനെ വിളിച്ചുവരുത്തുകയും ഖദീജ ഖാത്തൂനെ പരിചയപ്പെടുത്തുകയും ചെയ്തു. തന്റെ കൂട്ടുകാരിയാണെന്നു പറഞ്ഞാണ് ഖദീജയെ ആലം പരിചയപ്പെടുത്തിയത്. ഇതിനു ശേഷം ഇരുവരും ചേർന്ന് യുവാവിന് വിരുന്നൊരുക്കുകയും മദ്യം നിർബന്ധിച്ച്‌ കുടിപ്പിക്കുകയും ചെയ്തു. മദ്യലഹരിയിലായ യുവാവിനെ യുവതിയുടെ കൂടെ കിടത്തി അശ്ലീല വിഡിയോകള്‍ ചിത്രീകരിക്കുകയും യുവാവിന്റെ കൈ വശമുണ്ടായിരുന്ന പണം തട്ടിയെടുക്കുകയും ചെയ്തു.

അഞ്ചു തവണയായി സംഘം യുവാവിനെ ഭീഷണിപ്പെടുത്തി ലോഡ്ജ് മുറിയില്‍ എത്തിച്ചിട്ടുണ്ട്. ഈ സമയങ്ങളിലെല്ലാം വിഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി യുവാവില്‍നിന്ന് ഗൂഗിള്‍പേ വഴിയും എ.ടി.എം വഴിയും നേരിട്ടും സംഘം പണം തട്ടിയെടുത്തു. കഴിഞ്ഞ ഒരു മാസത്തിനിടെ പത്തു ലക്ഷം രൂപയാണ് സംഘം കൈക്കലാക്കിയത്. കൈവശമുണ്ടായിരുന്ന പണം തീർന്നതോടെ പലരില്‍നിന്നും പണം തരപ്പെടുത്തിയാണ് യുവാവ് ഹണിട്രാപ്പ് സംഘത്തിന് നല്‍കിവന്നിരുന്നത്.

ഭീഷണിപ്പെടുത്തലും പണം തട്ടിയെടുക്കലും തുടർന്നതോടെ ഗത്യന്ത രമില്ലാതായ യുവാവ് അവസാനം സഹോദരിയോട് 16,000 രൂപ കടം വാങ്ങി സംഘത്തിന് നല്‍കി. ബംഗളൂരുവില്‍ ജോലി ചെയ്യുന്ന സഹോദരിയില്‍ നിന്ന് പണം വാങ്ങിയ വിവരം വീട്ടുകാർ അറിഞ്ഞതോടെ താൻ കെണിയില്‍ കുടുങ്ങിയ കഥ യുവാവ് വീട്ടുകാരോട് വിവരിച്ചു.അതോടെ യുവാവിന്റെ ബന്ധുക്കള്‍ കുറ്റിപ്പുറം പൊലിസിനെ സമീപിക്കുകയായിരുന്നു.

പൊലിസ് ലോഡ്ജ് മുറി റെയ്ഡ് ചെയ്യുകയും പ്രതികളെ പിടികൂടുകയും ചെയ്യുകയകയിരുന്നു. മുംബൈയിലായിരുന്ന യുവാവ് അടുത്തിടെയാണ് നാട്ടില്‍ തിരിച്ചെത്തി എടപ്പാളിലെ മൊബൈല്‍ ഷോപ്പില്‍ ജോലിക്ക് കയറിയത്. മുംബൈയില്‍ ജോലി ചെയ്തിരുന്ന അച്ഛൻ മരിച്ചതിനെ തുടർന്ന് ലഭിച്ച ഇൻഷുറസ് പണവും മുത്തശ്ശി നല്‍കിയ മൂന്നു ലക്ഷവും ഉള്‍പ്പെടെയുള്ള തുകയാണ് സംഘം തട്ടിയെടുത്തത്. പിടിയിലായ പ്രതികളില്‍നിന്ന് മൊബൈല്‍ ഫോണ്‍, അശ്ലീല വിഡിയോകള്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ എന്നിവ പൊലിസ് കണ്ടെടുത്തു. പ്രതികള്‍ വേറെ ആരെയെങ്കിലും സമാന രീതിയില്‍ കെണിയില്‍പെടുത്തിയിട്ടുണ്ടോയെന്ന കാര്യവും പൊലിസ് അന്വേഷിക്കുന്നുണ്ട്.

വനത്തിനുള്ളിൽ വയോധികയുടെ മൃതദേഹം കണ്ടെത്തി; കാട്ടാന ആക്രമിച്ചതെന്ന് സംശയം

അപ്പപ്പാറ: തിരുനെല്ലി ഫോറസ്റ്റ് സ്‌റ്റേഷൻ പരിധിയിൽ പനവല്ലി – അപ്പപ്പാറ റോഡിൽ വനത്തിനുള്ളിൽ വയോധികയുടെ മൃതദേഹം കണ്ടെത്തി. കമ്പളക്കാട് പറളിക്കുന്ന് ആലൂർ ഉന്നതിയിലെ ചാന്ദ്നി (62) യാണ് മരിച്ചത്. അപ്പപ്പാറ ചെറുമാത്തൂർ ഉന്നതിയിലെ മകൾ

കിടപ്പ് രോഗികൾക്ക് പാലിയേറ്റീവ് ഗ്രൂപ്പിൻറെ ക്രിസ്തുമസ് മധുരം

ചെന്നലോട്: നാല് ചുമരുകൾക്കുള്ളിൽ ഒറ്റപ്പെട്ട് കഴിയുന്ന കിടപ്പ് രോഗികൾക്ക് ക്രിസ്തുമസ് മധുരം വീടുകളിൽ എത്തിച്ചു നൽകി തരിയോട് സെക്കൻഡറി പെയിൻ & പാലിയേറ്റീവ് വളണ്ടിയർ കൂട്ടായ്മ. കിടപ്പ് രോഗികൾക്കുള്ള ക്രിസ്തുമസ് കേക്ക് വിതരണം, തരിയോട്

ഹയർസെക്കൻഡറി നാഷണൽ സർവീസ് സ്കീം സപ്തദിന സഹവാസ ക്യാമ്പുകൾക്ക് ജില്ലയിൽ തുടക്കമായി

കോട്ടനാട്:ഹയർസെക്കൻഡറി നാഷണൽ സർവീസ് സ്കീമിന്റെ സഹവാസ ക്യാമ്പിന് ജില്ലയിൽ തുടക്കമായി . ജില്ലയിൽ 59 യൂണിറ്റുകളിലാണ് ക്യാമ്പുകൾ നടക്കുന്നത് . യുവത ഗ്രാമതയുടെ സമഗ്രതയ്ക്കായി എന്ന ആശയത്തിൽ ഊന്നിയാണ് ഈ വർഷത്തെ ക്യാമ്പ് നടക്കുന്നത്.

ടെൻഡർ ക്ഷണിച്ചു.

കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്തിലെ പട്ടികജാതി ഗ്രൂപ്പുകളിലെ  കലാകാരന്മാർക്ക് വാദ്യോപകരണങ്ങൾ നൽകുന്ന പദ്ധതിക്ക് വേണ്ടി  ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ ജനുവരി ആറ് വൈകിട്ട് അഞ്ചിനകം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ,ബ്ലോക്ക് പട്ടികജാതി വികസന ഓഫീസ്, കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് കാര്യാലയം

തോറ്റെങ്കിലും വാഗ്ദാനം പാലിച്ച് ബിജെപി സ്ഥാനാർത്ഥി

തെരഞ്ഞെടുപ്പിൽ വിജയം നേടാനായില്ലെങ്കിലും നൽകിയ വാഗ്ദാനം പാലിച്ച് വാളേരി പാലിയാണക്കുന്ന് ഉന്നതിയിലെ കുടുംബങ്ങൾക്ക് കുടിവെള്ളം എത്തിച്ച് എടവക വാളേരി 21-ാം വാർഡ് ബിജെപി സ്ഥാനാർത്ഥി ജോർജ് മാസ്റ്റർ മാതൃകയായി. ജലവിതരണ ഉദ്ഘാടനം ജോർജ് മാസ്റ്റർ

സൗജന്യ പരിശീലനം

മാനന്തവാടി അസാപ് സ്‌കില്‍ പാര്‍ക്കില്‍ പി.എം.കെ.വി.വൈ സ്‌കീമിന് കീഴിലെ വിവിധ കോഴ്സുകളില്‍ സൗജന്യ പരിശീലനം നല്‍കുന്നു. വെയര്‍ ഹൗസ് എക്‌സിക്യൂട്ടീവ്, സപ്ലൈ ചെയിന്‍ എക്‌സിക്യൂട്ടീവ്, എ.ഐ ആന്‍ഡ് എം.എല്‍ ജൂനിയര്‍ ടെലികോം ഡാറ്റാ അനലിസ്റ്റ്,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.