നവ വധുവിനെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; വിവാഹം കഴിഞ്ഞത് രണ്ടുമാസം മ
എറണാകുളം- അങ്കമാലി അതിരൂപതയില്‍ ഭരണമാറ്റം. അതിരൂപത മെത്രപോലീത്തൻ വികാരിയായി തലശ്ശേരി അതിരൂപത അധ്യക്ഷൻ മാർ ജോസഫ് പാംപ്ലാനിയെ നിയമിച്ചു.തലശ്ശേരി അതിരൂപത ആർച്ച് ബിഷപ് പദവിക്ക് പുറമേയാണ് പുതിയ സ്ഥാനം.
എറണാകുളം- അങ്കമാലി അതിരൂപത അപോസ്തലിക്ക് അഡ്മിനിസ്ട്രേറ്റർ സ്ഥാനത്തുനിന്ന് ബിഷപ് ബോസ്കോ പുത്തൂരിന്റെ രാജി വത്തിക്കാൻ അംഗീകരിച്ചു. നിയമനത്തെ വിമത വൈദികർ അംഗീകരിച്ചു.
പ്രായം കണക്കിലെടുത്താണ് ബിഷപ് ബോസ്കോ പുത്തൂർ രാജിസന്നദ്ധത അറിയിച്ചത്. നേരത്തേയും മാർ ബോസ്കോ പുത്തൂർ സിനഡില്‍ രാജിസന്നദ്ധത അറിയിച്ചിരുന്നു.