മീനങ്ങാടി: എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. മുട്ടിൽ, കുട്ട
മംഗലം, അഭയം വീട്ടിൽ മിൻഹാജ് ബാസിം(24)നെയാണ് മീനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. മീനങ്ങാടി 54-ൽ നിന്നാണ് 0.42 ഗ്രാം എംഡി.എം.എയുമായി ഇയാളെ കസ്റ്റഡിയി ലെടുത്തത്. എസ്.ഐ സി.കെ. ശ്രീധരൻ, സിവിൽ പോലീസ് ഓഫിസർ മാരായ രഞ്ജിത്ത്, രവീന്ദ്രൻ എന്നിവരാണ് പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.

എംഎൽഎ ഫണ്ട് വികസന പദ്ധതികൾക്ക് ഭരണാനുമതിയായി
സുൽത്താൻ ബത്തേരി നിയോജക മണ്ഡലത്തിൽ ഐ സി ബാലകൃഷ്ണൻ എംഎൽഎയുടെ പ്രത്യേക വികസന നിധിയിൽ ഉൾപ്പെടുത്തി കൈപ്പഞ്ചേരി മൂന്ന് സെന്റ് കോളനിയിൽ ഓവുചാൽ നിര്‍മാണത്തിന് ഏഴ് ലക്ഷം രൂപയുടെ പ്രവൃത്തികൾക്ക് ഭരണാനുമതി ലഭിച്ചു. ഇതിന്