കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഹെഡ് കോണ്‍സ്റ്റബിള്‍ മരിച്ചു.
സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് അസംപ്ഷന്‍ സ്‌കൂളില്‍ സജ്ജീകരിച്ച ഇലക്ഷന്‍ സ്‌ട്രോങ് റൂമിന്റെ സുരക്ഷയ്ക്കായി നിയോഗിച്ച ഹെഡ് കോണ്‍സ്റ്റബിള്‍ കരുണാകരന്‍ (45)ആണ് മരിച്ചത്. ഉച്ചയ്ക്ക് ശേഷമാണ് ഡ്യൂട്ടിക്കിടെ കുഴഞ്ഞു വീണത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹം 4 മണിയോടെയാണ് മരിച്ചത്.

ഓഫീസ് കെട്ടിടം മാറ്റി.
കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡിന്റെ വയനാട് ജില്ലാ കമ്മറ്റി ഓഫീസ് കല്‍പ്പറ്റ പിണങ്ങോട് റോഡിലെ എം.എ കെട്ടിടത്തിലേക്ക് മാറ്റിയതായി ചെയര്‍മാന്‍ അറിയിച്ചു.