സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ പുല്‍പ്പള്ളി വില്ലേജില്‍ ബ്ലേക്ക് 6 റീസര്‍വ്വെ നമ്പര്‍ 384/2 ഉള്‍പ്പെട്ട് 0.0330 ഹെക്ടര്‍ പുരയിടം എം.വി.റ്റി കുടിശ്ശിക വസൂലാക്കുന്നതിന് ജനുവരി 24 ന് രാവിലെ 11 ന് പുല്‍പ്പള്ളി വില്ലേജ് ഓഫീസ് പരിസരത്ത് ലേലം ചെയ്യുമെന്ന് റവന്യൂ റിക്കവറി തഹസില്‍ദാര്‍ അറിയിച്ചു.

വിലവിവരം കാണത്തക്കവിധം പ്രദർശിപ്പിച്ചില്ലെങ്കിൽ നടപടി
ജില്ലയിലെ പലചരക്ക്, പച്ചക്കറിക്കടകൾ, സൂപ്പർ മാർക്കറ്റുകൾ, ഹോട്ടലുകൾ, മത്സ്യ-മാംസ കടകൾ എന്നിവിടങ്ങളിൽ സാധനങ്ങളുടെ വിലവിവരം ഉപഭോക്താക്കൾക്ക് കാണത്തക്കവിധം പ്രദർശിപ്പിക്കാത്ത സ്ഥാപന ഉടമകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.