എറണാകുളം ജില്ലയിലെ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ പ്രോജക്ട് എന്‍ജിനീയര്‍ (സിവില്‍) പ്രൊജക്ട് എന്‍ജിനീയര്‍ (ഇലക്ട്രിക്കല്‍) തസ്തികളില്‍ താത്ക്കാലിക ഒഴിവ്. സിവില്‍/ ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദാനന്തര ബിരുദം, 10 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം, 18 നും 55 നും ഇടയില്‍ പ്രായമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജനുവരി 25 നകം തൃപ്പൂണിത്തുറ മിനി സിവില്‍ സ്റ്റേഷനിലെ റീജണല്‍ പ്രൊഫഷണല്‍ ആന്‍ഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി നേരിട്ട് എത്തണം. ഫോണ്‍- 0484 2312944.

വിലവിവരം കാണത്തക്കവിധം പ്രദർശിപ്പിച്ചില്ലെങ്കിൽ നടപടി
ജില്ലയിലെ പലചരക്ക്, പച്ചക്കറിക്കടകൾ, സൂപ്പർ മാർക്കറ്റുകൾ, ഹോട്ടലുകൾ, മത്സ്യ-മാംസ കടകൾ എന്നിവിടങ്ങളിൽ സാധനങ്ങളുടെ വിലവിവരം ഉപഭോക്താക്കൾക്ക് കാണത്തക്കവിധം പ്രദർശിപ്പിക്കാത്ത സ്ഥാപന ഉടമകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.