മാനന്തവാടി : എടവക കുടുംബാരോഗ്യ കേന്ദ്രം, പഴശ്ശിനഗർ റസിഡൻസ് അസോസിയേഷൻ എന്നിവരുടെ നേതൃത്വത്തിൽ പഴശ്ശി നഗറിൽ സൗജന്യ രക്ത ഗ്രൂപ്പ് നിർണയ ക്യാമ്പ് സംഘടിപ്പിച്ചു. എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബ്രാൻ അഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. റസിഡൻസ് അസോസിയേഷൻ പ്രസിഡൻറ് പി.വാണിദാസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗിരിജ സുധാകരൻ, പഞ്ചായത്ത് അംഗം സി.സി.സുജാത, ഹെൽത്ത് ഇൻസ്പെക്ടർ ടി. റഫീഖ് അലി, ജെഎച്ച്ഐ റെജി വടക്കയിൽ, കെ.എം. ഷിനോജ്, പി.കാദർ, കെ.എം. രാജു, കെ.വി. ശ്രീവത്സൻ തുടങ്ങിയവർ സംസാരിച്ചു. ജീവിതശൈലി രോഗനിർണയ പരിശോധനയും ബോധവൽക്കരണ ക്ലാസും നടത്തി.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്