“ഒരുമയുടെ തണലിൽ” എന്ന പേരിൽ 2025 ജനുവരി 26 ഞായറാഴ്ച മലപ്പുറം കുന്നുംപുറം ജസീറ ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന മൂന്നാമത് മാട്ടറ കുടുംബ സംഗമ ലോഗോ പ്രകാശനവും സംഗമ പ്രചരണാർത്ഥം മലബാറിന്റെ വിവിധ ഭാഗങ്ങളിലെക്കുള്ള ഫ്ലക്സ് വിതരണത്തിന്റെ ഉദ്ഘാടനം മാട്ടറ ഷൗക്കത്തിന്റെ വസതിയിൽ മാട്ടറ കമ്മുണ്ണി ഹാജി നിർവ്വഹിച്ചു. ജനുവരി 26 ന് രാവിലെ 9 മണിക്ക് ആകർഷകമായ വിവിധ പരിപാടികളോടെയാണ് സംഗമത്തിന് തുടക്കം കുറിക്കുന്നത്.കേരളത്തിൽ വിവിധ ജില്ലകളിലും കേരളത്തിന് പുറത്തും വ്യാപിച്ച് കിടക്കുന്ന വലിയൊരു കുടുംബമാണ് മാട്ടറ കുടുംബം.എകദേശം പതിനഞ്ച് തലമുറകൾക്ക് മുമ്പ് തന്നെ ആയിരത്തിലധികം കുടുംബങ്ങളെ തിരിച്ചറിയാൻ കഴിഞ്ഞിട്ടുണ്ട് .ജനുവരി 26 ന് കുടുംബ സംഗമത്തോടനുബന്ധിച്ച് തലമുറ സമ്മേളനം , സ്റ്റുഡന്റ്സ് മീറ്റ്,ഡയറക്ടറി പ്രകാശനം,യുവജന സമ്മേളനം , വനിതാ സമ്മേളനം, കുടുംബ ചരിത്ര വിശദീകരണം, കുട്ടികളുടെ കലാപരിപാടികൾ, ഒപ്പന , കോൽക്കളി തുടങ്ങി വിവിധ കലാ പരിപാടികളും ഇൻ്റർ നാഷണൽ ട്രെയിനർമാരുടെ നേതൃത്വത്തിൽ മോട്ടിവേഷൻ ക്ലാസും സംഘടിപ്പിക്കുന്നുണ്ട്.കുടുംബ ബന്ധങ്ങളെ ഊട്ടിയുറപ്പിക്കുക എന്നതാണ് സംഗമത്തിന്റെ ലക്ഷ്യമെന്നും മലബാറിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും അയ്യായിരത്തിലധികം പേർ സംഗമത്തിൽ സംബന്ധിക്കുമെന്നും കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. പോക്കർ അലി ഹാജി, സൈതു ഹാജി, മുഹമ്മദ് കുട്ടി, പോക്കർ ആലി മുസ്ലിയാർ, അബ്ബാസ് കൂമണ്ണ എന്നിവർ സംസാരിച്ചു. ഹംസ,സലിം, ജാഫർ, അലവി, മുജീബ്, നാസർ,മൊയ്ദീൻ കുട്ടി, ഷറഫലി,അലി ഹസ്സൻ,കുഞ്ഞി മുഹമ്മദ്,എന്നിവർ നേതൃത്വം നൽകി. സിദ്ധീഖ് മാട്ടറ പ്രാർത്ഥന നടത്തി.മാട്ടറ മൂസ ഹാജി സ്വാഗതവും ട്രെഷറർ മാട്ടറ ഷൗക്കത്ത് നന്ദിയും പറഞ്ഞു.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്