വാരാമ്പറ്റ:ഗവ.ഹൈസ്കൂൾ വാരാമ്പറ്റയുടെ 106 മത് വാർഷിക ആഘോഷപരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ച
ഫുട്ബോൾ ടൂർണമെന്റ് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് അംഗം കെ വിജയൻ അധ്യക്ഷത വഹിച്ചു.വെള്ളമുണ്ട
ഗ്രാമപഞ്ചായത്ത് അംഗം പി. എ അസീസ്,
പി. ടി. എ പ്രസിഡന്റ് പി. സി മമ്മൂട്ടി തുടങ്ങിയവർ പ്രസംഗിച്ചു.
2025 ജനുവരി 31ഫെബ്രുവരി 1 തീയതികളിലായി നടക്കുന്ന വാർഷിക പരിപാടികൾ വിപുലമായ ക്രമീകരണങ്ങളോടെയാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

സ്വാതന്ത്ര്യദിനാഘോഷം നടത്തി
പാണ്ടംകോട് നുസ്റത്തുൽ ഇസ്ലാം മഹല്ല് കമ്മിറ്റിയുടെയും എസ്‌കെഎസ്‌എസ്‌എഫ് ശാഖാ കമ്മിറ്റിയുടെയും നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി. മഹല്ല് കാരണവർ ഹംസ പനങ്കാവിൽ പതാക ഉയർത്തി. മഹല്ല് മുഅദ്ദിൻ ഉമർ ഉസ്താദ് പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. മഹല്ല്