കള്ളനോട്ട് ഭീഷണി; 200 രൂപ നോട്ട് പിൻവലിച്ചേക്കുമെന്ന് റിപ്പോർട്ട്

2000 രൂപ നോട്ടിന് പിന്നാലെ ആർ.ബി.ഐ 200 രൂപ നോട്ടും പിൻവലിച്ചേക്കുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്

200 രൂപയുടെ നോട്ട് ആർ.ബി.ഐ ഉടൻ പിൻവലിക്കുമെന്നാണ് റിപ്പോർട്ടുകളില്‍ പറയുന്നത്.

നിലവില്‍ വിപണിയില്‍ ഏറ്റവും കൂടുതല്‍ സർക്കുലേറ്റ് ചെയ്യുന്ന കറൻസികള്‍ 200 രൂപയുടേയും 500 രൂപയുടേതുമാണെന്നും റിപ്പോർട്ടില്‍ പറയുന്നു. 2000 രൂപയുടെ നോട്ടുകള്‍ പിൻവലിച്ചതിന് പിന്നാലെ 200 രൂപയുടെ കള്ളനോട്ടുകള്‍ വ്യാപിക്കുന്നുവെന്ന് ആർ.ബി.ഐ വിലയിരുത്തിയെന്നും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു. നോട്ട് പിൻവലിക്കുമെന്ന് ചില വാർത്താ വെബ്സൈറ്റുകളും റിപ്പോർട്ട് ചെയ്തിരുന്നു.

എന്നാല്‍, ആർ.ബി.ഐയുടെ ഭാഗത്ത് നിന്നും നോട്ട് പിൻവലിക്കുന്നത് സംബന്ധിച്ച്‌ ഇതുവരെ സൂചനകളൊന്നും പുറത്ത് വന്നിട്ടില്ല. അതുപോലെ തന്നെ 500 രൂപയുടെ കള്ളനോട്ടുകളാണ് വ്യാപകമായി പ്രചരിക്കുന്നതെന്ന് ധനമന്ത്രാലയം വ്യക്തമാക്കിയിരുന്നു. 500നൊപ്പം 2000 രൂപയുടെ കള്ളനോട്ടുകളും ഇത്തരത്തില്‍ പ്രചരിച്ചിരുന്നു.

അതേ സമയം 2018-19 കാലയളവില്‍ 21,865 മില്യണ്‍ 500 രൂപയുടെ കള്ളനോട്ടുകളാണ് കണ്ടെത്തിയത്. 2023-24 കാലയളവില്‍ കള്ളനോട്ടുകളുടെ എണ്ണം 85,711 ആയി ഉയർന്നു. എന്നാല്‍ ഈ റിപ്പോർട്ടിലൊന്നും 200 രൂപയുടെ കള്ളനോട്ടിനെ കുറിച്ച്‌ കാര്യമായ പരാമർശമില്ല. ഇതിനിടെയാണ് കള്ളനോട്ടുകളുടെ പേരില്‍ 200 രൂപയുടെ കറൻസി നിരോധിക്കുമെന്ന റിപ്പോർട്ടുകള്‍ പുറത്ത് വരുന്നത്.

വൈദ്യുതി മുടങ്ങും.

കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ

പി.സി. കേശവൻ മാസ്റ്റർ സ്മാരക അനുസ്മരണവും താലൂക്ക്തല സ്പോട്സ് ക്വിസും സംഘടിപ്പിച്ചു.

വെള്ളമുണ്ട:പബ്ലിക് ലൈബറി വെള്ളമുണ്ടയുടെ നേതൃത്വത്തിൽ പി.സി. കേശവൻ മാസ്റ്റർ അനുസ്മരണവും സ്പോട്സ് ക്വിസും സംഘടിപ്പിച്ചു. കെ.ഡി രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡണ്ട് എം.സുധാകരൻ അധ്യക്ഷനായിരുന്നു.എവർറോളിംഗ് ട്രോഫി വിതരണോദ്ഘാടനം വയനാട് ജില്ലാ ക്ഷേമകാര്യ

മെഗാ രക്തദാന ക്യാമ്പ് നടത്തി

കണിയാമ്പറ്റ : കെ ഇ ടി വയനാട് ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ മെഗാ രക്‌തദാന ക്യാമ്പും വളണ്ടിയർ മാർക്ക് യൂണിഫോം വിതരണവും നടത്തി. കാവുങ്ങൽകണ്ടി അസൈനാറിന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ

ആംബുലൻസായി കെഎസ്ആർടിസി

ബത്തേരി: കോഴിക്കോട് നിന്നും മൈസൂരിലേക്ക് പോയ എടികെ 304 കെഎസ് ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലെ ജീവനക്കാരായ കണ്ടക്ടർ രഘുനാഥ് സി.കെ, ഡ്രൈവർ സജീഷ് ടി.പി എന്നിവരുടെ സമയോചിത ഇടപെടൽ യാത്രികൻറെ ജീവൻ രക്ഷിച്ചു.

ചെന്നലോട്-ഊട്ടുപാറ റോഡിനായി ചുരമിറങ്ങി ജനപ്രതിനിധികള്‍

കല്‍പ്പറ്റ: വയനാട് ജില്ലയിലെ കോട്ടത്തറ, തരിയോട് ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ചെന്നലോട്-ഊട്ടുപാറ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തിയിലുള്ള അനാസ്ഥക്കെതിരെ ചുരമിറങ്ങി പ്രതിഷേധിച്ച് ജനപ്രതിനിധികള്‍. സിആര്‍ഐഎഫ് ഫണ്ടില്‍ ഉള്‍പ്പെടുത്തി 15 കോടി രൂപ അനുവദിച്ച 12.3 കിലോമീറ്റര്‍ റോഡാണ്

ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് ഭരണാനുമതി.

ടി സിദ്ദിഖ് എംഎല്‍എയുടെ ആസ്തി വികസന നിധിയില്‍ ഉള്‍പ്പെടുത്തി മേപ്പാടി ഗ്രാമപഞ്ചായത്തിലെ ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് 10 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.