കൽപ്പറ്റ: ചൂരൽമല ദുരന്തത്തിൽ വീടുകൾ പൂർണമായും തകർന്നു പോയ വൈത്തിരി പ്രാഥമിക കാർഷിക ഗ്രാമ വികസന ബാങ്കിലെ ഇടപാടുകാരായ നസീർ കൈപ്പുള്ളി, അത്തനാർ എന്നിവർക്ക് ഇൻഷുറൻസ് ആനുകൂല്യം വിതരണം ചെയ്തു. മൊത്തം 2,57,000 രൂപയുടെ ചെക്കുകൾ ബാങ്ക് പ്രസിഡന്റ് കെ. സുഗതൻ കൈമാറി. ഡയറക്ടർമാരായ വിശാലാക്ഷി.കെ, പി.അശോക് കുമാർ, വി.ജെ. ജോസ്, ജാഫർ പി.എ, ഇന്ദിര.എ, സെക്രട്ടറി എ.നൗഷാദ്, മാനേജർ എം.ജി.മോഹൻദാസ് എന്നിവർ പങ്കെടുത്തു

സായാഹ്ന ഓ പി ആരംഭിച്ചു.
പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് കാപ്പും കുന്ന്കുടുംബാരോഗ്യ കേന്ദ്രത്തിൽ രോഗികൾ കൂടി വരുന്നതിനാൽ സായാഹ്ന ഓ പി ആരംഭിച്ചു പ്രസിഡണ്ട് പിബാലൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ പി എ ജോസ് എം പി നൗഷാദ്