കൽപ്പറ്റ : പ്രൈവറ്റ് ബസ് മേഖലയിൽ നിരന്തരം ഉണ്ടാവുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ബന്ധപ്പെട്ട അധികാരികൾ തയ്യാറാകണമെന്നും വിദ്യാർത്ഥികളും മറ്റ് യാത്രക്കാരും പ്രൈവറ്റ് ബസ് തെഴിലാളികളെ അനാവശ്യമായി കൈയേറ്റം ചെയ്യുന്നതും അതുമൂലം യാത്രക്കാർക്കും പൊതുജനങ്ങൾക്കുള്ള ബുദ്ധിമുട്ട് ഒഴിവാക്കണമെന്നും,തൊഴിലാളികൾക്കുള്ള ക്ഷേമ നിധി അനുകൂല്യങ്ങൾ ആനൂപാതികമായി വർധിപ്പിക്കണമെന്നും പ്രൈവറ്റ് ബസ് വർക്കേഴ്സ് യൂണിയൻ INTUC ജില്ലാ കൺവെൻഷൻ അഭിപ്രായപ്പെട്ടു. കൽപ്പറ്റ പുതിയബസ് സ്റ്റാൻഡിൽ വച്ച് നടന്ന ജില്ലാ കൺവെൻഷനും മെമ്പർഷിപ്പ് വിതരണവും INTUC ജില്ലാ പ്രസിഡണ്ട് പി.പി ആലി ഉദ്ഘാടനം ചെയ്തു. കൽപ്പറ്റ യൂണിറ്റ് പ്രസിഡണ്ട് ജയേഷ് അധ്യക്ഷത വഹിച്ചു. ഗിരീഷ് കൽപ്പറ്റ, കെ കെ രാജേന്ദ്രൻ, അരുൺ ദേവ് സി എ,ഹർഷൽ കോന്നാടൻ,എസ് മണി, എൽദോസ്,പി പി ഷംസുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു

സ്വാതന്ത്ര്യദിനാഘോഷം നടത്തി
പാണ്ടംകോട് നുസ്റത്തുൽ ഇസ്ലാം മഹല്ല് കമ്മിറ്റിയുടെയും എസ്‌കെഎസ്‌എസ്‌എഫ് ശാഖാ കമ്മിറ്റിയുടെയും നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി. മഹല്ല് കാരണവർ ഹംസ പനങ്കാവിൽ പതാക ഉയർത്തി. മഹല്ല് മുഅദ്ദിൻ ഉമർ ഉസ്താദ് പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. മഹല്ല്