പുത്തന്‍ ലുക്കില്‍ വാട്‌സ്ആപ്പ്; പുതിയ ക്യാമറ ഇഫക്ടുകള്‍, സെല്‍ഫി സ്റ്റിക്കറുകള്‍

തിരുവനന്തപുരം: സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പില്‍ കൂടുതല്‍ ഫീച്ചറുകള്‍ അവതരിപ്പിച്ച് മാതൃ കമ്പനിയായ മെറ്റ. വാട്‌സ്ആപ്പ് ചാറ്റുകള്‍ കൂടുതല്‍ രസകരമാക്കുന്നതിന് പുതിയ ക്യാമറ ഇഫക്ടുകളും സെല്‍ഫി സ്റ്റിക്കറുകളും ക്വിക്കര്‍ റിയാക്ഷനുകളുമാണ് വാട്‌സ്ആപ്പില്‍ മെറ്റ കൊണ്ടുവന്നത്.
വാട്സ്ആപ്പ് ചാറ്റുകള്‍ കൂടുതല്‍ രസകരവും അനായാസവുമാക്കുന്നതിന് നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ് പുത്തന്‍ അപ്‌ഡേറ്റുകള്‍ അവതരിപ്പിച്ചുകൊണ്ട് മെറ്റ അധികൃതര്‍ വ്യക്തമാക്കിയത്.

‘ഉപഭോക്താക്കളുടെ അനുഭവം മെച്ചപ്പെടുത്താന്‍ പുതുവര്‍ഷത്തില്‍ പുതിയ ഫീച്ചറുകളും ഡിസൈന്‍ അപ്‌ഡേറ്റുകളും അവതരിപ്പിക്കുകയാണ്. പുത്തന്‍ ക്യാമറ ഇഫക്ടുകളും, സെല്‍ഫി സ്റ്റിക്കറുകളും, ഷെയര്‍ എ സ്റ്റിക്കര്‍ പാക്കും, ക്വിക്കര്‍ റിയാക്ഷനുകളുമാണ് ഇതിലുള്ളതെന്നും’ മെറ്റ കൂട്ടിച്ചേര്‍ത്തു. 2025ല്‍ കൂടുതല്‍ ഫീച്ചറുകള്‍ വാട്‌സ്ആപ്പിലേക്ക് വരുമെന്നും മെറ്റയുടെ അറിയിപ്പുണ്ട്.

ക്യാമറ ഇഫക്ടുകള്‍: നിങ്ങള്‍ വീഡിയോയോ ഫോട്ടോയോ എടുക്കുമ്പോഴും ചാറ്റ് വഴി അടക്കുമ്പോഴും 30 ബാക്ക്‌ഗ്രൗണ്ടുകള്‍ ഉപയോഗിക്കാം. ഈ ഫില്‍ട്ടറുകളും ഇഫക്ടുകളും നിങ്ങളുടെ ഫോട്ടോകളുടെയും വീഡിയോകളുടേയും മുഖച്ഛായ മാറ്റും.

സെല്‍ഫി സ്റ്റിക്കറുകള്‍: ഇനി മുതല്‍ നിങ്ങള്‍ക്ക് സെല്‍ഫി ചിത്രങ്ങള്‍ സ്റ്റിക്കറുകളാക്കി മാറ്റാം. ഇതിനായി ക്രിയേറ്റ് സ്റ്റിക്കര്‍ എന്ന ഐക്കണ്‍ തെരഞ്ഞെടുക്കുക. അതില്‍ കാണുന്ന ക്യാമറ ഓപ്ഷന്‍ ക്ലിക്ക് ചെയ്ത് സെല്‍ഫിയെടുക്കാം. ഇതിനെ സ്റ്റിക്കറാക്കി മാറ്റുകയും ചെയ്യാം.

ഷെയര്‍ എ സ്റ്റിക്കര്‍ പാക്ക്: നിങ്ങളുടെ സുഹൃത്തുക്കള്‍ ഇഷ്ടപ്പെടുന്ന സ്റ്റിക്കര്‍ പാക്കുകള്‍ കാണുകയാണെങ്കില്‍ അവ ഇനി മുതല്‍ ചാറ്റ് വഴി നേരിട്ട് അയച്ചുകൊടുക്കാനാകും.

ക്വിക്കര്‍ റിയാക്ഷനുകള്‍: നിങ്ങള്‍ക്ക് ലഭിക്കുന്ന ഒരു മെസേജിന് ക്വിക്ക് റിയാക്ഷന്‍ നല്‍കാനുള്ള ഓപ്ഷന്‍ നിലവില്‍ വാട്സ്ആപ്പിലുണ്ട്. മെസേജില്‍ ഡബിള്‍ ടാപ് ചെയ്താല്‍ ഇനി മുതല്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ച റിയാക്ഷനുകള്‍ സ്ക്രോള്‍ ചെയ്ത് കാണാന്‍ സാധിക്കും.

സ്വാതന്ത്ര്യദിനാഘോഷം നടത്തി

പാണ്ടംകോട് നുസ്റത്തുൽ ഇസ്ലാം മഹല്ല് കമ്മിറ്റിയുടെയും എസ്‌കെഎസ്‌എസ്‌എഫ് ശാഖാ കമ്മിറ്റിയുടെയും നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി. മഹല്ല് കാരണവർ ഹംസ പനങ്കാവിൽ പതാക ഉയർത്തി. മഹല്ല് മുഅദ്ദിൻ ഉമർ ഉസ്താദ് പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. മഹല്ല്

എൻഎസ്‌എസ്‌ പ്രോഗ്രാം ഓഫീസർമാരുടെ ജില്ലാതല യോഗവും അനുമോദന ചടങ്ങും സംഘടിപ്പിച്ചു.

വാളവയൽ: നാഷണൽ സർവീസ് സ്കീം (എൻ.എസ്.എസ്) ജില്ലാതല പ്രോഗ്രാം ഓഫീസർമാരുടെ ജില്ലാതല യോഗവും അനുമോദന ചടങ്ങും നടന്നു. എൻ.എസ്.എസ്. ഉത്തര മേഖലാ കൺവീനർ ഹരിദാസ് വി. ഉദ്ഘാടനം നിർവഹിച്ചു.വയനാട് ജില്ലാ കൺവീനർ ശ്യാൽ കെ.എസ്.

ജി.യു.പി.എസ് പുളിയാർമലയിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.

ഹെഡ്മാസ്റ്റർ ജോസ് കെ സേവ്യർ ദേശീയ പതാക ഉയർത്തി.പി.ടി.എ എക്സിക്യൂട്ടിവ് അംഗം ജീവരാജ് കുട്ടികൾക്ക് സ്വാതന്ത്ര്യദിന സന്ദേശം നൽകി. തുടർന്ന് ഭാരതാംബ , ഗാന്ധിജി എന്നിവരുടെ വേഷം ധരിച്ച കുട്ടികളുടെ അകമ്പടിയോടുകൂടി സ്വാതന്ത്ര്യ ദിന

സ്വാതന്ത്ര്യ ദിനത്തിൽ ബഡ്സ് സ്ക്കൂളിൽ അനുമോദനവുമായി യുവധാര

തൃശിലേരി : സ്വതന്ത്ര ദിനത്തിൽ തിരുനെല്ലി ബഡ്‌സ് സ്ക്കൂൾ വിദ്യാർത്ഥിയും സംസ്ഥാന സർക്കാരിന്റെ ഉജ്വല ബാല്യ പുരസ്ക്കാര ജേതാവുമായ അജു വി.ജെയെ യുവധാര സ്വാശ്രയ സംഘം അനുമോദിച്ചു. തൃശ്ശിലേരിയിലെ സാമൂഹ്യ പ്രവർത്തകനായ അജയന്‍ പുരസ്കാരം

പൾസ് എമർജൻസി ടീമിന് തരിയോട് നിർമ്മല ഹൈസ്കൂളിന്റെ ആദരം

​തരിയോട്: നാടിന്റെ സുരക്ഷ ഉറപ്പാക്കുന്നതിൽ നിർണ്ണായക പങ്ക് വഹിക്കുന്ന പൾസ് എമർജൻസി ടീമിന് തരിയോട് നിർമ്മല ഹൈസ്കൂളിന്റെ നേതൃത്വത്തിൽ ആദരിച്ചു. ​നാടിന്റെ വിവിധ ആവശ്യങ്ങൾക്കായി, വിശേഷിച്ച് അടിയന്തിര ഘട്ടങ്ങളിൽ, നിസ്വാർത്ഥ സേവനം നടത്തുന്ന പൾസ്

സ്വാതന്ത്ര്യ ദിനത്തിൽ ബഡ്സ് സ്ക്കൂളിൽ അനുമോദനവുമായി യുവധാര

തൃശിലേരി : സ്വതന്ത്ര ദിനത്തിൽ തിരുനെല്ലി ബഡ്‌സ് സ്ക്കൂൾ വിദ്യാർത്ഥിയും സംസ്ഥാന സർക്കാരിന്റെ ഉജ്വല ബാല്യ പുരസ്ക്കാര ജേതാവുമായ അജു വി.ജെയെ യുവധാര സ്വാശ്രയ സംഘം അനുമോദിച്ചു. തൃശ്ശിലേരിയിലെ സാമൂഹ്യ പ്രവർത്തകനായ അജയന്‍ പുരസ്കാരം

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.