‘നിങ്ങളുടെ ഫോണ്‍ നമ്പര്‍ താത്കാലികമായി റദ്ദാക്കി’; തട്ടിപ്പാണേ… സൂക്ഷിച്ചോ

തിരുവനന്തപുരം:സൈബര്‍ ലോകത്ത് നടക്കുന്ന വിവിധതരം തട്ടിപ്പുകളെ കുറിച്ച് നിരവധി വാര്‍ത്തകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. പൊലീസ് ഉദ്യോഗസ്ഥരാണെന്നും സിബിഐ ആണെന്നുള്ള വ്യാജേനെയൊക്കെയാണ് ഇത്തരം തട്ടിപ്പുകാര്‍ രംഗത്തുള്ളത്. ഇപ്പോളിതാ ട്രായ് ഇദ്യോഗസ്ഥര്‍ ചമഞ്ഞാണ് തട്ടിപ്പ്. ട്രായ് ഉദ്യോഗസ്ഥരാണെന്നും നിയമവിരുദ്ധ പ്രവര്‍ത്തനം ശ്രദ്ധയില്‍പ്പെട്ടതിനാല്‍ ഫോണ്‍ നമ്പര്‍ താല്‍ക്കാലികമായി റദ്ദാക്കിയിരിക്കുന്നുവെന്നും പറഞ്ഞുകൊണ്ടാണ് ഉപഭോക്താക്കള്‍ക്ക് കോളുകള്‍ വരുന്നത്. ഫോണ്‍ നമ്പര്‍ തിരികെ ലഭിക്കണമെങ്കില്‍ പിന്നീട് അവര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പിന്തുടരണമെന്നും ആവശ്യപ്പെടും. ഇത്തരത്തില്‍ നിരവധി ഉപഭോക്താക്കള്‍ക്കാണ് തട്ടിപ്പ് കോളുകള്‍ ലഭിച്ചത്.

‘പ്രിയ ഉപയോക്താവേ, നിങ്ങളുടെ മൊബൈല്‍ നമ്പറില്‍ നിന്ന് നിയമവിരുദ്ധ പ്രവര്‍ത്തനം രജിസ്റ്റര്‍ ചെയ്തതിനാല്‍ നിങ്ങളുടെ മൊബൈല്‍ നമ്പര്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുന്നുവെന്ന് അറിയിക്കുന്നതിനാണ് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയില്‍ നിന്നുള്ള ഈ കോള്‍. കൂടുതല്‍ വിവരങ്ങള്‍ക്ക്, 9 അമര്‍ത്തുക…’ ഇത്തരത്തിലായിരിക്കും നിങ്ങളുടെ ഫോണിലേക്ക് കോള്‍ വരാന്‍ സാധ്യത. പിന്നീട് ഡിജിറ്റല്‍ അറസ്റ്റിലാണെന്നും സ്വകാര്യ വിവരങ്ങള്‍ പങ്കിടാനും പറയുകയും നമ്പര്‍ തിരിച്ചു കിട്ടണമെങ്കില്‍ ഐഡിയും ബാങ്ക് അക്കൗണ്ടും ഉള്‍പ്പെടെയുള്ള വിശദാംശങ്ങളും നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്യും.

വൈദ്യുതി മുടങ്ങും.

കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ

പി.സി. കേശവൻ മാസ്റ്റർ സ്മാരക അനുസ്മരണവും താലൂക്ക്തല സ്പോട്സ് ക്വിസും സംഘടിപ്പിച്ചു.

വെള്ളമുണ്ട:പബ്ലിക് ലൈബറി വെള്ളമുണ്ടയുടെ നേതൃത്വത്തിൽ പി.സി. കേശവൻ മാസ്റ്റർ അനുസ്മരണവും സ്പോട്സ് ക്വിസും സംഘടിപ്പിച്ചു. കെ.ഡി രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡണ്ട് എം.സുധാകരൻ അധ്യക്ഷനായിരുന്നു.എവർറോളിംഗ് ട്രോഫി വിതരണോദ്ഘാടനം വയനാട് ജില്ലാ ക്ഷേമകാര്യ

മെഗാ രക്തദാന ക്യാമ്പ് നടത്തി

കണിയാമ്പറ്റ : കെ ഇ ടി വയനാട് ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ മെഗാ രക്‌തദാന ക്യാമ്പും വളണ്ടിയർ മാർക്ക് യൂണിഫോം വിതരണവും നടത്തി. കാവുങ്ങൽകണ്ടി അസൈനാറിന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ

ആംബുലൻസായി കെഎസ്ആർടിസി

ബത്തേരി: കോഴിക്കോട് നിന്നും മൈസൂരിലേക്ക് പോയ എടികെ 304 കെഎസ് ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലെ ജീവനക്കാരായ കണ്ടക്ടർ രഘുനാഥ് സി.കെ, ഡ്രൈവർ സജീഷ് ടി.പി എന്നിവരുടെ സമയോചിത ഇടപെടൽ യാത്രികൻറെ ജീവൻ രക്ഷിച്ചു.

ചെന്നലോട്-ഊട്ടുപാറ റോഡിനായി ചുരമിറങ്ങി ജനപ്രതിനിധികള്‍

കല്‍പ്പറ്റ: വയനാട് ജില്ലയിലെ കോട്ടത്തറ, തരിയോട് ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ചെന്നലോട്-ഊട്ടുപാറ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തിയിലുള്ള അനാസ്ഥക്കെതിരെ ചുരമിറങ്ങി പ്രതിഷേധിച്ച് ജനപ്രതിനിധികള്‍. സിആര്‍ഐഎഫ് ഫണ്ടില്‍ ഉള്‍പ്പെടുത്തി 15 കോടി രൂപ അനുവദിച്ച 12.3 കിലോമീറ്റര്‍ റോഡാണ്

ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് ഭരണാനുമതി.

ടി സിദ്ദിഖ് എംഎല്‍എയുടെ ആസ്തി വികസന നിധിയില്‍ ഉള്‍പ്പെടുത്തി മേപ്പാടി ഗ്രാമപഞ്ചായത്തിലെ ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് 10 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.