പ്രവാസി ക്ഷേമനിധിയിൽ അംഗത്വം എടുത്തിട്ടുള്ള എല്ലാ പ്രവാസികളും ജനുവരി 31-ന് മുൻപ് അവരുടെ മൊബൈൽ ഫോൺ നമ്പർ അപ്ഡേറ്റ് ചെയ്യണമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എംബി ഗീതാലക്ഷ്മി അറിയിച്ചു. പ്രവാസി ക്ഷേമനിധി ബോർഡിൽ നിന്ന് നൽകുന്ന വിവരങ്ങൾ ക്ഷേമനിധി അംഗങ്ങൾക്ക് കൃത്യമായി ലഭിക്കുന്നില്ലെന്നും, കൂടാതെ രജിസ്റ്റർ ചെയ്ത സമയത്ത് അംഗങ്ങൾ നൽകിയ മൊബൈൽ നമ്പറിലേക്ക് വിളിക്കുമ്പോൾ മറുപടി ലഭിക്കാത്ത സാഹചര്യവും കണക്കിലെടുത്താണ് മൊബൈൽ ഫോൺ നമ്പർ അപ്ഡേറ്റ് ചെയ്യാൻ നിർദേശിച്ചിരിക്കുന്നത്. ആദ്യകാലങ്ങളിൽ മൊബൈൽ ഫോൺ നമ്പർ നൽകാതെ അംഗത്വം എടുത്തള്ളവർക്ക് www.pravasikerala.org എന്ന വെബ്സൈറ്റ് സന്ദർശിച്ച് ‘നിലവിലുള്ള അംഗങ്ങളുടെ രജിസ്ട്രേഷൻ’ എന്ന ലിങ്കിലൂടെ പുതിയ നമ്പർ രജിസ്റ്റർ ചെയ്യാം. അംഗത്വ രജിസ്ട്രേഷൻ സമയത്ത് നൽകിയ മൊബൈൽ ഫോൺ നമ്പർ മാറിയിട്ടുള്ളവർക്ക് വെബ്സൈറ്റിലൂടെ സ്വന്തം പ്രൊഫൈലിൽ കയറി ‘മൊബൈൽ നമ്പർ അപ്ഡേഷന്’ എന്ന ടാബില്‍ ക്ലിക്ക് ചെയ്ത് മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യാം. ഇതിനു സാധിക്കാതെ വരുന്നവർ info@keralapravasi.org എന്ന മെയിലിൽ അപേക്ഷ നൽകണമെന്നും സിഇഒ വ്യക്തമാക്കി.

ഇനി കീശ കീറില്ല! ഫാസ്ടാഗ് വാര്‍ഷിക പാസ് സ്കീം ആരംഭിച്ചു; അറിയേണ്ടതെല്ലാം
ദില്ലി: ദേശീയപാതകളില്‍ വാര്‍ഷിക ഫാസ്ടാഗ് പാസ് പ്രാബല്യത്തിൽ. സ്വകാര്യ വാഹന ഉടമകൾക്ക് സുഗമവും ചെലവ് കുറഞ്ഞതുമായ യാത്ര ആസ്വദിക്കാം എന്നതാണ് ഈ പാസിന്റെ സവിശേഷത. പതിവ് ടോൾ പേയ്‌മെന്റുകളുടെ ബുദ്ധിമുട്ട് ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് റോഡ്