ദേശീയ റോഡ് സുരക്ഷാവാരാചരണത്തിന്റെ ഭാഗമായി നെഹ്‌റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തില്‍ കല്‍പ്പറ്റ എന്‍.എസ്.എസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ നാഷണല്‍ സര്‍വീസ് സ്‌കീമിന്റെയും റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് (എന്‍ഫോഴ്‌സ്‌മെന്റ്) ഓഫീസിന്റെയും സഹകരണത്തോടെ റോഡ് സുരക്ഷാ ബോധവത്ക്കരണ പരിപാടിയ്ക്ക് ജില്ലയില്‍ തുടക്കമായി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി.കെ അജില്‍ കുമാര്‍ ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്തു. പൊതുജനങ്ങള്‍ക്കിടയില്‍ റോഡ് സുരക്ഷാ സന്ദേശമെത്തിക്കാന്‍ ലഘുലേഖ വിതരണം ചെയ്തു. എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ പി.വി. സിന്ധു അധ്യക്ഷയായ പരിപാടിയില്‍ നെഹ്‌റു യുവ കേന്ദ്ര പ്രതിനിധി കെ. എ. അഭിജിത്ത്, സ്റ്റാഫ് സെക്രട്ടറി പി.കെ. രാജീവ്, വളണ്ടിയര്‍ ലീഡര്‍മാരായ ആല്‍വിയ ബാബു, ജെ. വൈശാഖ് എന്നിവര്‍ സംസാരിച്ചു.

വോട്ടർപട്ടിക പുതുക്കൽ; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഓഗസ്റ്റ് 30 വരെ അവധി ദിവസങ്ങളിലും പ്രവർത്തിക്കും
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർപട്ടിക പുതുക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതിനാൽ സംസ്ഥാനത്തെ എല്ലാ ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ ഓഫീസുകളും ഓഗസ്റ്റ് 30 വരെയുള്ള അവധി ദിവസങ്ങളിലും തുറന്ന് പ്രവർത്തിക്കും. ഇത് സംബന്ധിച്ച് ശനിയാഴ്ച