മൊബൈല്‍ ഉപയോക്താക്കളെ ലക്ഷ്യമിട്ട് പുതിയ തട്ടിപ്പ്

തിരുവനന്തപുരം :
ഡിജിറ്റല്‍ അറസ്റ്റുകളെയും ഓണ്‍ലൈൻ സാമ്പത്തിക തട്ടിപ്പുകളെയും കുറിച്ച്‌ അവബോധം വളർത്താനുള്ള ശ്രമങ്ങള്‍ സർക്കാർ നടത്തുമ്പോള്‍, തട്ടിപ്പുകാർ പുതിയ തന്ത്രങ്ങള്‍ ആവിഷ്കരിച്ചിരിക്കുകയാണ്. ഇപ്പോള്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ ഉദ്യോഗസ്ഥരായി ചമഞ്ഞാണ് തട്ടിപ്പ് നടത്തുന്നത്. ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകളെക്കുറിച്ച്‌ പൊതുജനങ്ങളെ അറിയിക്കാൻ ലക്ഷ്യമിട്ടുള്ള സർക്കാർ മുന്നറിയിപ്പ് സന്ദേശങ്ങളുടെ ടോണ്‍ അനുകരിച്ചുകൊണ്ടാണ് ഈ തട്ടിപ്പുകാർ ആളുകളെ വിളിക്കുന്നത്. *+977* പോലുള്ള അന്താരാഷ്ട്ര കോഡുകളില്‍ ആരംഭിക്കുന്ന അപരിചിതമായ നമ്പറുകളില്‍ നിന്നാണ് ഈ കോളുകള്‍ പലപ്പോഴും വരുന്നത്. തട്ടിപ്പുകാർ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയില്‍ നിന്നുള്ളവരാണെന്ന് അവകാശപ്പെടുന്നു, സ്വീകർത്താവിൻ്റെ മൊബൈല്‍ നമ്പറുമായി ബന്ധപ്പെട്ട നിയമവിരുദ്ധ പ്രവർത്തനങ്ങള്‍ റിപ്പോർട്ട് ചെയ്യപ്പെടുന്നതിനാല്‍ അത് താല്‍ക്കാലികമായി നിർത്തിവെയ്ക്കുമെന്ന് മുന്നറിയിപ്പ് നല്‍കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9 അമർത്താൻ അവർ ആവശ്യപ്പെടുന്നു. പ്രിയ ഉപയോക്താവേ, നിങ്ങളുടെ മൊബൈല്‍ നമ്പറില്‍ നിന്ന് നിയമവിരുദ്ധ പ്രവർത്തനം രജിസ്റ്റർ ചെയ്തതിനാല്‍ നിങ്ങളുടെ മൊബൈല്‍ നമ്പർ താല്‍ക്കാലികമായി നിർത്തിവെയ്ക്കുകയാണെന്ന് അറിയിക്കാൻ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയില്‍ നിന്നുള്ളതാണ് ഈ കോള്‍. കൂടുതല്‍ വിവരങ്ങള്‍ അറിയാൻ, 9 അമർത്തുക…” ഈ വാചകമാണ് സാധാരണയായി തട്ടിപ്പുകാർ ഉപയോഗിക്കുന്നത്. ഈ തട്ടിപ്പുകളില്‍നിന്ന് സുരക്ഷിതരാകാൻ സംശയാസ്പദമായി തോന്നുന്ന ഫോണ്‍ കോളുകളില്‍ ജാഗ്രത പാലിക്കുക എന്നതാണ് പ്രധാനം. ട്രായ് അല്ലെങ്കില്‍ പോലീസ് പോലുള്ള നിയമാനുസൃത സ്ഥാപനങ്ങള്‍ ഒരിക്കലും ഫോണിലൂടെ വ്യക്തിഗതമോ സാമ്പത്തികമോ ആയ വിവരങ്ങള്‍ അഭ്യർഥിക്കില്ല. “ഡിജിറ്റല്‍ അറസ്റ്റ്” എന്ന് ആരെങ്കിലും പരാമർശിക്കുകയാണെങ്കില്‍, ഇത് കബളിപ്പിക്കാൻ മാത്രം ഉദ്ദേശിച്ചുള്ള കോള്‍ ആണെന്ന് മനസിലാക്കണം. കോള്‍ യഥാർഥമാണെന്ന് തോന്നുമെങ്കിലും സംശയങ്ങള്‍ ഉളവാക്കുന്നുവെങ്കില്‍, വിളിക്കുന്നയാളുടെ വിവരങ്ങള്‍ പരിശോധിച്ചുറപ്പിക്കാൻ അല്പസമയം ചെലവഴിക്കണം. അവർ തന്ത്രപ്രധാനമായ വിവരങ്ങള്‍ അഭ്യർഥിക്കുകയോ തിടുക്കപ്പെട്ട് തീരുമാനമെടുക്കാൻ സമ്മർദത്തിലാക്കുകയോ ചെയ്താല്‍ അത് തട്ടിപ്പ് നടത്തുന്നതിന് വേണ്ടിയാകാം. ഫോണിലൂടെ അപരിചിതരോട് വ്യക്തിപരമായ വിവരങ്ങളോ ബാങ്കിങ് വിവരങ്ങളോ ഒരിക്കലും വെളിപ്പെടുത്തരുത്.

വൈദ്യുതി മുടങ്ങും

ട്രാൻസ്‌ഫോർമർ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പടിഞ്ഞാറത്തറ ടൗൺ, പടിഞ്ഞാറത്തറ വില്ലേജ്, മുസ്തഫ മിൽ, തെങ്ങുംമുണ്ട, പുഞ്ചവയൽ, പാണ്ടംകോഡ്, കപ്പുണ്ടിക്കൽ, സ്പിൽവേ, ചിറ്റലാക്കുന്ന്, പടയൻ, അയ്യർ ആർക്കേഡ് എന്നീ ട്രാൻസ്‌ഫോർമർ

പുനർലേലം

ജലവിഭവ വകുപ്പിന് കീഴിലുള്ള ബാണാസുര സാഗർ ഇറിഗേഷൻ പ്രൊജക്ടിലെ വെണ്ണിയോട് വിതരണ കനാലിൽ സർക്കാർ ഏറ്റെടുത്ത ഭൂമിയിലെ മരങ്ങൾ പുന‍ർലേലം ചെയ്യുന്നു. 27ന് വൈകുന്നേരം 5 വരെ ക്വട്ടേഷനുകൾ സമ‍ർപ്പിക്കാം. ഫോൺ: 7559800992, 04936

പശ്ചിമേഷ്യയിൽ ആശങ്കയുടെ മണിക്കൂറുകൾ! ഇന്നും മാറ്റമില്ലാതെ സ്വർണ വില

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് ഇന്ന് 14,235 രൂപയാണ് വില വരുന്നത്. 1 പവൻ സ്വർണത്തിന് 1,13,880 രൂപയാണ് ഇന്നത്തെയും വില. അക്ഷയ തൃതീയ ദിവസമായിരുന്ന

ജലവിതരണം മുടങ്ങും

നീരിരിട്ടാടി നദിയിലെ ഇൻടേക്ക് കിണർനടക്കുന്നതിനാൽ കണിയാമ്പറ്റ പഞ്ചായത്ത് പരിധിയിൽ ബുധനാഴ്ച നാളെ (ഏപ്രിൽ 22) മുതൽ രണ്ട് ദിവസത്തേക്ക് ജലവിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയ‍ർ അറിയിച്ചു. Facebook Twitter WhatsApp

കേന്ദ്രീയ വിദ്യാലയത്തിൽ സീറ്റൊഴിവ്

കൽപ്പറ്റ കേന്ദ്രീയ വിദ്യാലയത്തിൽ പ്ലസ് വൺ സയൻസ് വിഭാഗത്തിൽ ഏതാനും സീറ്റുകളിൽ ഒഴിവുണ്ട്. അപേക്ഷാ ഫോറം https://kalpetta.kvs.ac.in/ എന്ന വെബ്‍സൈറ്റിൽ ലഭിക്കും. ഏപ്രിൽ 21 മുതൽ മേയ് 6 വരെ അപേക്ഷകൾ സ്കൂളിൽ സ്വീകരിക്കുമെന്ന്

സൗജന്യ വയറിങ് പരിശീലനം

മീനങ്ങാടി ഗവ. പോളിടെക്നിക് കോളേജിലെ തുടർ വിദ‍്യാഭ‍്യാസ കേന്ദ്രത്തിൽ പട്ടികവർഗ വിഭാഗത്തിൽപ്പെടുന്നവർക്ക് സൗജന‍്യ ഇലക്ട്രിക്കൽ വയറിങ് ആന്റ് ഹോം അപ്ലയൻസസ് സർവ്വീസിങ്ങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 10 മാസമാണ് വയർമാൻ ലൈസൻസിങ് കോഴ്സിന്റെ കാലാവധി.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.