പുളിയാർമല ഗവൺമെന്റ് യുപി സ്കൂളിൽ സ്പിക് മാക്കേയുടെ നേതൃത്വത്തിൽ ഒഡീസി നർത്തകിയായ പ്രഖ്യാ ഘോഷിന്റെ ഒഡീസി നൃത്തം അരങ്ങേറി . ചലിക്കുന്ന നൃത്തശിൽപ്പം എന്നറിയപ്പെടുന്ന ഒഡീസി നൃത്തം വളരെ മനോഹരമായി പ്രഖ്യാ ഘോഷ് അവതരിപ്പിച്ച ഒഡീസി നൃത്തം കുട്ടികൾക്ക് വേറിട്ട അനുഭവമായിരുന്നു.കൂടാതെ നൃത്ത ചുവടുകളോടൊപ്പം ഒഡീസി കലാരൂപത്തെ കുറിച്ച് അറിവ് പകർന്നു തന്ന ക്ലാസ്സ് കുട്ടികൾക്ക് കലാ ബോധം സൃഷ്ടിക്കാൻ ഏറെ സഹായകമായി.പ്രധാന അധ്യാപകൻ ജോസ്.കെ.സേവ്യർ സീനിയർ അസിസ്റ്റന്റ് ലിനേഷ് കുമാർ, സ്റ്റാഫ് സെക്രട്ടറി രജിത എൻ സി ,സ്പിക് മാക്കേ വയനാട് കോഡിനേറ്റർ സുരേഷ് പാലക്കാട് , അധ്യാപകരായ സജീഷ് പി കെ, ആഷിക്ക് കെ.കെ ,ശ്രുതി എസ് , പ്രദീപ് കുമാർ ,ജോർല വി.കെ ,ഷീബ കെ.കെ ട്വിങ്കിൾ എന്നിവർ സംബന്ധിച്ചു

കേരളത്തിലെ എല്ലാ ജില്ലകളിലും മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; തൃശ്ശൂരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
തിരുവനന്തപുരം: കേരളത്തില്‍ അടുത്ത മണിക്കൂറുകളില്‍ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥ