മാനന്തവാടി പയ്യമ്പള്ളിക്ക് സമീപമുായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. മലയിൽപ്പീടിക സ്വദേശി കന്നികുഴിയിൽ അനൂപ് (27) ആണ് മരിച്ചത്. ഊരാളുങ്കൽ ലേബർ കോൺ ട്രാക്ട് സൊസൈറ്റി ജീവനക്കാരനായിരുന്നു. ചൊവ്വാഴ്ച രാത്രി 12 മണിയോടെയായിരുന്നു അപകടം. അനൂപ് സഞ്ചരിച്ചിരുന്ന ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ചായിരുന്നു അപകടം.ഭാര്യ: വിഷ്ണുപ്രിയ.മകൻ :അദ്വൈത് (ഒന്നാം തരം സെൻമേരിസ് സ്കൂൾ കുറുക്കൻമൂല )

ലയണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും, പ്രധാനമന്ത്രിയെ കാണും; 4 നഗരങ്ങൾ സന്ദര്‍ശിക്കും
കൊല്‍ക്കത്ത: അര്‍ജന്റീന ഫുട്ബോള്‍ ടീം നായകന് ലിയോണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും. ഇന്ത്യയിലേക്ക് വരാന്‍ അര്‍ജന്റീന ടീമിന്റെ അനുമതി ലഭിച്ചുവെന്ന് കൊൽക്കത്തയിലെ വ്യവസായി സതാദ്രു ദത്ത വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ഡിസംബര്‍ 12ന്