ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ സൂക്ഷ്മ, ചെറുകിട , ഇടത്തരം സംരംഭങ്ങൾക്ക് 1,87,35619 രൂപ സബ്സിഡി അനുവദിച്ചു. ഡെപ്യൂട്ടി കളക്ടർ എം. ഉഷാകുമാരിയുടെ നേതൃത്വത്തിൽ ചേമ്പറിൽ നടന്ന സംരംഭക സഹായ പദ്ധതിയുടെ ജില്ലാതല യോഗത്തിലായിരുന്നു തീരുമാനം. 24 ഓളം സംരംഭങ്ങൾക്ക് സബ്സിഡി ലഭിക്കും. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ആർ.രമ കൺവീനറായ യോഗത്തിൽ ഫിനാൻസ് ഓഫീസർ ആർ. സാബു, ലീഡേർഷിപ്പ് മാനേജർ ടി.എം മുരളീധരൻ, ഫിനാൻസ് കോർപറേഷൻ ഡെപ്യൂട്ടി മാനേജർ എൻ.ജയദാസ്, മാനേജർ പി.എസ് കലാവതി എന്നിവർ യോഗത്തിൽ പങ്കെടുത്തു

ഓഗസ്റ്റ് മാസത്തെ റേഷൻ, കിറ്റ് വിതരണം
ഓണത്തോടനുബന്ധിച്ച് ഓഗസ്റ്റ് മാസത്തിൽ പിഎച്ച്എച്ച് (പിങ്ക് കാർഡ്) കാർഡിന് 5 കിഗ്രാം (10.90 രൂപ നിരക്കിൽ) അരിയും എൻപിഎസ് ( നീല കാർഡ്) കാർഡിന് 10 കിഗ്രാം (10.90 രൂപ നിരക്കിൽ) അരിയും അധിക