മേപ്പാടി: മികച്ച ലബോറട്ടറിക്കുള്ള കേന്ദ്രസർക്കാർ അംഗീകാരമായ എൻ.എ.ബി.എൽ അംഗീകാരം ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ് ലബോറട്ടറിയ്ക്ക് ലഭിച്ചു. മികച്ച മെഡിക്കൽ ലബോറട്ടറികൾക്കും മറ്റ് അനുബന്ധ സ്ഥാപനങ്ങൾക്കും ഗുണ നിലവാരം ഉറപ്പ് വരുത്തുന്നതിന് നിരവധി മാനദണ്ഡങ്ങൾ പാലിച്ച് ദേശീയ തലത്തിൽ ലബോറട്ടറികൾക്ക് നൽകുന്ന സുപ്രധാനമായ അംഗീകാരമാണ് എൻ.എ. ബി.എൽ.
എൻ.എ .ബി.എൽ അംഗീകാരമുള്ള ലാബുകളിൽ നിന്നുള്ള റിപ്പോർട്ടുകൾ മാത്രമേ പല വിദേശരാജ്യങ്ങളും മൾട്ടി നാഷണൽ കമ്പനികളും കേന്ദ്രസ്ഥാപനങ്ങളും ഇൻഷുറൻസ് കമ്പനികളും മറ്റും അംഗീകരിക്കുകയുള്ളൂ. ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജിലെ മൈക്രോബയോളജി, ബയോകെമിസ്ട്രി, പത്തോളജി, മോളിക്കുലർ ബയോളജി എന്നീ വിഭാഗങ്ങൾക്ക് അംഗീകാരം ലഭിച്ചതോടെ ഏറ്റവും കൂടുതൽ വിഭാഗങ്ങൾക്ക് എൻ എ ബി എൽ അംഗീകാരം ലഭിക്കുന്ന ജില്ലയിലെ ആദ്യത്തെ ലബോറട്ടറി എന്ന നേട്ടത്തിന് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് അർഹരായി. 15 വിദഗ്ധ ഡോക്ടർമാരുടെയും 46 ടെക്‌നീഷ്യൻമാരുടെയും മേൽനോട്ടത്തിൽ വർഷത്തിൽ 365 ദിവസവും പ്രവർത്തിക്കുന്നുവെന്നത് ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ് ലാബിന്റെ മാത്രം പ്രത്യേകതയാണ്. പത്ര സമ്മേളനത്തിൽ ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ് സെൻട്രൽ ലാബ് ഡയറക്ടർ ഡോ.ജസീം ടി, ലാബ് ക്വാളിറ്റി മാനേജർ ഡോ.ജിഷ പി, ഡെപ്യൂട്ടി ജനറൽ മാനേജർ ഡോ.ഷാനവാസ് പള്ളിയാൽ, ലാബ് മാനേജർ അബ്ദുൽ കോയ എന്നിവർ പങ്കെടുത്തു.കൂടുതൽ വിവരങ്ങൾക്ക് 8111881053 എന്ന നമ്പറിൽ വിളിക്കുക.

800 രൂപയിൽ നിന്ന് 10000 രൂപയിലേക്ക്: പഴയ വാഹനങ്ങളുടെ റീ രജിസ്ട്രേഷൻ ഫീ കുത്തനെ കൂട്ടി സംസ്ഥാന സർക്കാർ; സാധാരണക്കാർക്ക് ഇരുട്ടടി
വാഹന ഉടമകള്‍ക്ക് ഇരുട്ടടിയായി പഴയവാഹനങ്ങളുടെ രജിസ്ട്രേഷൻ ഫീസ് കുത്തനെ കൂട്ടി. 20 വർഷത്തിനുമേല്‍ പഴക്കമുള്ള ഇരുചക്രവാഹനങ്ങളുടെ റീ-രജിസ്ട്രേഷൻ ഫീസ് 500 രൂപയില്‍നിന്ന് 2000 രൂപയായും നാലുചക്രവാഹനങ്ങളുടേത് 800 രൂപയില്‍നിന്ന് പതിനായിരവുമായാണ് ഉയർത്തിയത്.ഓട്ടോറിക്ഷയുടേത് 800-ല്‍നിന്ന് 5000