തിരുവനന്തപുരം: ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിയുടെ സന്ദര്‍ശനം കേരളത്തിലെയും ഇന്ത്യയിലെയും ഫുട്‌ബോളിനെ സംബന്ധിച്ചിടത്തോളം ചരിത്രസംഭവമാണെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. അപൂര്‍വമായി മാത്രം സംഭവിക്കുന്ന കാര്യമാണിതെന്നും ഫുട്‌ബോള്‍ രംഗത്തിന് വലിയ വളര്‍ച്ചയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
‘മെസിയുമായി കൂടുതല്‍ ആശയവിനിമയം നടത്തേണ്ടത് സ്‌കൂള്‍ കുട്ടികളാണ്. സ്‌കൂള്‍ കുട്ടികള്‍ക്ക് കളി കാണാനും പരിപാടികളില്‍ സംബന്ധിക്കാനും അവസരം ഒരുക്കണം. അതിനുവേണ്ടിയുള്ള ആലോചനകള്‍ നടത്തണം. ഭാവിയുടെ ഫുട്‌ബോള്‍ താരങ്ങള്‍ ആകേണ്ടത് കുട്ടികളാണ്. വിരമിച്ചവരെ കൊണ്ട് കാണിച്ചിട്ട് കാര്യമില്ലല്ലോ’, ശിവന്‍കുട്ടി പറഞ്ഞു

ഫെസിലിറ്റേറ്റര്‍ നിയമനം
ആത്മ ദേശി പ്രോഗ്രാമിന്റെ ഭാഗമായി കരാറടിസ്ഥാനത്തില്‍ ഫെസിലിറ്റേറ്ററെ നിയമിക്കുന്നു. അഗ്രിക്കള്‍ച്ചര്‍/ഹോര്‍ട്ടികള്‍ച്ചര്‍ ബിരുദം/ ബിരുദാനന്തര ബിരുദവും അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവര്‍ക്കും കൃഷി വകുപ്പിലോ കൃഷി വിജ്ഞാന കേന്ദ്രത്തിലോ 20 വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ള കാര്‍ഷിക