ജ്യോഗ്രഫി, ഗാന്ധിയന്‍ സ്റ്റഡീസ്, ബോട്ടണി, സുവോളജി വിഷയങ്ങളില്‍ ഹയര്‍സെക്കന്‍ഡറി അധ്യാപക നിയമനത്തിന് യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യണം. 50 വയസ്സിന് താഴെ പ്രായമുള്ള കാഴ്ച- കേള്‍വിപരിമിതര്‍, ലോക്കോമോട്ടോര്‍ സെറിബ്രല്‍ പാള്‍സി, മസ്‌കുലര്‍ ഡിസ്‌ട്രോഫി, ലെപ്രസി ക്യൂവേര്‍ഡ്, ആസിഡ് അറ്റാക്ക് വിക്ടിം, ഓട്ടിസം, ഇന്റലക്ച്ചല്‍ ഡിസബിലിറ്റി, സ്‌പെസഫിക് ലേണിംഗ് ഡിസബിലിറ്റി, മെന്റല്‍ ഇല്‍നസ്സ്, മള്‍ട്ടിപ്പില്‍ ഡിസബിലിറ്റി വിഭാഗത്തിലെ ഉദ്യോഗാര്‍ത്ഥികള്‍ ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്‍ഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌ചേഞ്ചിലോ, പ്രാദേശിക എംപ്ലോയ്‌മെന്റ് എക്‌ചേഞ്ചിലോ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ കാര്‍ഡ്, യു.ഡി.ഐ.ഡി കാര്‍ഡ്, സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ സഹിതം മാര്‍ച്ച് 12 നകം നേരിട്ട് ഹാജരാകണമെന്ന അധികൃതര്‍ അറിയിച്ചു. ഫോണ്‍- 0484 2312944.

800 രൂപയിൽ നിന്ന് 10000 രൂപയിലേക്ക്: പഴയ വാഹനങ്ങളുടെ റീ രജിസ്ട്രേഷൻ ഫീ കുത്തനെ കൂട്ടി സംസ്ഥാന സർക്കാർ; സാധാരണക്കാർക്ക് ഇരുട്ടടി
വാഹന ഉടമകള്‍ക്ക് ഇരുട്ടടിയായി പഴയവാഹനങ്ങളുടെ രജിസ്ട്രേഷൻ ഫീസ് കുത്തനെ കൂട്ടി. 20 വർഷത്തിനുമേല്‍ പഴക്കമുള്ള ഇരുചക്രവാഹനങ്ങളുടെ റീ-രജിസ്ട്രേഷൻ ഫീസ് 500 രൂപയില്‍നിന്ന് 2000 രൂപയായും നാലുചക്രവാഹനങ്ങളുടേത് 800 രൂപയില്‍നിന്ന് പതിനായിരവുമായാണ് ഉയർത്തിയത്.ഓട്ടോറിക്ഷയുടേത് 800-ല്‍നിന്ന് 5000