ചീരാൽ യൂണിറ്റ് മലങ്കര കാത്തലിക് അസോസിയേഷന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര വനിതാ ദിനാചരണത്തിന്റെ ഭാഗമായി ഇടവകയിലെ എം.സി.എം.എഫ്., എം.സി.എ.,എം.സി.വൈ.എം., സൺഡേ സ്കൂൾ എന്നീ സംഘടനകളുടെ സാരഥികളായ വനിതകളെ ആദരിച്ചു. യൂണിറ്റ് ഡയറക്ടർ ഫാ.തോമസ് ക്രിസ്തുമന്ദിരം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് രാജു വന്മേലിൽ അധ്യക്ഷത വഹിച്ചു.പോൾ പുലിക്കോട്ടിൽ സ്വാഗതം ആശംസിച്ചു. പൈലി കൊച്ചുപുരയ്ക്കൽ ആശംസകൾ നേർന്നു.
സജി പുതുവനക്കുടി, സാബു പുതുപ്പാടി, ജിൻസി കുടിലുമാരിയിൽ,
ലിയ കാപ്പുംകുഴിയിൽ എന്നിവർ സംസാരിച്ചു.

സ്വാതന്ത്ര്യദിനാഘോഷം നടത്തി
പാണ്ടംകോട് നുസ്റത്തുൽ ഇസ്ലാം മഹല്ല് കമ്മിറ്റിയുടെയും എസ്‌കെഎസ്‌എസ്‌എഫ് ശാഖാ കമ്മിറ്റിയുടെയും നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി. മഹല്ല് കാരണവർ ഹംസ പനങ്കാവിൽ പതാക ഉയർത്തി. മഹല്ല് മുഅദ്ദിൻ ഉമർ ഉസ്താദ് പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. മഹല്ല്