ഇന്ത്യയിലെ യുവാക്കളില്‍ ഭൂരിഭാഗവും ജോലി സമ്മർദ്ദം, ജീവിതശൈലി സംഭവിച്ച മാറ്റങ്ങള്‍, അനാരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ എന്നിവയുടെ പ്രതിഫലമായി ഫാറ്റി ലിവർ രോഗം ബാധിച്ചിരിക്കുന്നതായി പഠനം. യുവാക്കളില്‍ ഈയിടെ കുഴഞ്ഞു വീണുള്ള മരണങ്ങളും കൂടുതല്‍ വർദ്ധിക്കുന്നതായി കണ്ടു വരുന്നു. ഫാറ്റി ലിവർ എന്നത് കരളില്‍ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന ഒരു അവസ്ഥയാണ്. അമിതമായ കൊഴുപ്പ് കൂടുതലുള്ള ഭക്ഷണങ്ങള്‍, ശീതള പാനീയങ്ങളുടെ അനിയന്ത്രിതമായ ഉപയോഗം എന്നിവയെല്ലാം ഫാറ്റി ലിവറിലേക്ക് നയിച്ചേക്കാം. ആല്‍ക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് (AFLD) എന്നത് മദ്യപാനത്തിന്റെ പ്രതിഫലമായി ഉണ്ടാകുന്നതും,
നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് (NAFLD) മദ്യപാനമില്ലാതെയും പോഷകക്കുറവും അനാരോഗ്യകരമായ ജീവിതശൈലിയും കാരണം ഉണ്ടാകുന്നതുമാണ്. മദ്യപിക്കാത്തവരും കൗമാരക്കാരും ഉള്‍പ്പെടെ മൂന്നിലൊന്ന് ഇന്ത്യക്കാരെ ഫാറ്റി ലിവർ ബാധിച്ചിരിക്കുന്നു. ഇത് നാഷ് (NASH) പോലെയുള്ള ഗുരുതരമായ അവസ്ഥകളിലേക്കും കരള്‍ ക്യാൻസറിലേക്കും സിറോസിസിലേക്കും നയിക്കാനിടയുണ്ട്. NAFLD എന്നത് പ്രത്യേകിച്ച് മെറ്റബോളിക് ഡിസോർഡറുകളുള്ള ചെറുപ്പക്കാരില്‍ കൂടുതല്‍ കണ്ടുവരുന്നു. മദ്യപാനം മൂലം മാത്രമാണ് ഇത്തരം രോഗാവസ്ഥകള്‍ വരുമെന്ന ധാരണ ശരിയല്ലെന്ന് ഇത് ബോധ്യപ്പെടുത്തുന്നു. യുവാക്കളില്‍ വ്യായാമത്തിനുള്ള താല്പര്യം കുറഞ്ഞിരിക്കുന്നതും ഇതുമായി ബന്ധപ്പെട്ട് കിടക്കുന്നു. കുട്ടികളും യുവാക്കളും വീട്ടിനുള്ളില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നു. കമ്പ്യൂട്ടറിലോ മൊബൈലിലോ അധികനേരം ചിലവഴിക്കുന്നതു മൂലം മുൻകാലത്തേതുപോലെ പുറത്തുപോയി കളിക്കുന്നതിന്റെ സമയം കുറഞ്ഞു. പരമ്പരാഗത ഭക്ഷണ രീതികളില്‍ നിന്ന് ഓണ്‍ലൈൻ ഫുഡ് ഡെലിവറിയിലേക്കുള്ള വരവ് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ഇടയാക്കുന്നുവെന്നും ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു. അർദ്ധരാത്രിയില്‍ ജങ്ക് ഫുഡും ലഘുഭക്ഷണവും കഴിക്കുക, കഴിച്ചയുടൻ തന്നെ കിടന്നുറങ്ങുക (ദഹന പ്രക്രിയയെ ബാധിക്കുന്നു), ഓണ്‍ലൈൻ ഫുഡ് ഓർഡർ ചെയ്യുക എന്നിവ പതിവായതോടെ യുവാക്കളില്‍ പോഷകക്കുറവും വർദ്ധിക്കുന്നു. എന്നിരുന്നാലും, ആരോഗ്യകരമായ ഭക്ഷണക്രമവും വ്യായാമ ശീലങ്ങളും സ്വീകരിച്ചാല്‍ ഫാറ്റി ലിവറിനെ പഴയപടിയാക്കാൻ കഴിയുമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ഫാറ്റി ലിവർ ഒരു ആരോഗ്യ പ്രശ്നം മാത്രമല്ല, ഒരു ജീവിതശൈലി രോഗമാണ്. അതിനാല്‍ ഭക്ഷണത്തില്‍ നിയന്ത്രണം പാലിക്കുക, പച്ചക്കറികളും ധാന്യങ്ങളും ആഹാരത്തില്‍ വർദ്ധിപ്പിക്കുക, ശുദ്ധീകരിച്ച കാർബോ ഹൈഡ്രേറ്റുകളും പഞ്ചസാര കൂടുതല്‍ അടങ്ങിയ പാനീയങ്ങളും കുറയ്ക്കുക, ദിവസേന വ്യായാമം ചെയ്യുക, ശരീരത്തില്‍ ജലത്തിന്റെ സാന്നിധ്യം വർദ്ധിപ്പിക്കുക, മദ്യം പൂർണമായും ഒഴിവാക്കുക, ആഴ്ചയില്‍ അഞ്ച് ദിവസമെങ്കിലും കുറഞ്ഞത് 30 മുതൽ 45 മിനിറ്റ് വ്യായാമത്തില്‍ ഏർപ്പെടുക. എന്നതിലൂടെ ഈ അവസ്ഥയെ മറികടക്കാൻ കഴിയും.

സ്വാതന്ത്ര്യ ദിനത്തിൽ സുപ്രധാന പ്രഖ്യാപനവുമായി പ്രധാനമന്ത്രി, ദീപാവലി സമ്മാനമായി ജിഎസ്ടി നിരക്കുകൾ കുറയ്ക്കും
സ്വാതന്ത്ര്യ ദിനത്തിൽ സുപ്രധാന പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ദീപാവലി സമ്മാനമായി ജിഎസ്ടി പരിഷ്കരണം നടപ്പിലാക്കും. ജിഎസ്ടി നിരക്കുകൾ കുറയ്ക്കും. പുതിയ നികുതി വ്യവസ്ഥ, അവശ്യ സേവനങ്ങളുടെയും നിത്യോപയോഗ സാധനങ്ങളുടെയും വില കുറയും. സാധാരണക്കാർക്ക് പ്രയോജനകരമാകുന്ന