പടിഞ്ഞാറത്തറ: സംസ്‌കാര പടിഞ്ഞാറത്തറ സംഘടിപ്പിക്കുന്ന ഗാല വോളി
ഫെസ്റ്റ് അന്തർ സംസ്ഥാന വോളിബോൾ ടൂർണ്ണമെന്റ് ഏപ്രിൽ 3,4,5 തിയ്യതി കളിൽ പടിഞ്ഞാറത്തറ ഫെഡ്‌ലൈറ്റ് മിനി സ്‌റ്റേഡിയത്തിൽ വെച്ച് നടക്കും. ടൂർണ്ണമെന്റിന്റെ സീസൺ ടിക്കറ്റുകളുടെ ആദ്യ വിതരണം പ്രമുഖ മുൻ വോളി ബോൾ താരം സിബി ചെറുകരക്ക് ടിക്കറ്റ് നൽകി ഗ്രാമപഞ്ചായത്ത് പ്രസിഡ ന്റും ഗാലയുടെ രക്ഷാധികാരിയുമായ പി.ബാലൻ നിർവഹിച്ചു. ഗാല വോളി ഫെസ്റ്റ് കമ്മിയുടെ ചെയർമാൻ അഷ്റഫ് അദ്ധ്യക്ഷനായിരുന്നു. വ്യാപാരി സംഘടനാ ഭാരവാഹികളും, ഗ്രാമ പഞ്ചായത്ത് അംഗങ്ങളും, വോളി ടീം അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. കൺവീനർ സി.കെ ഗഫൂർ സ്വാഗതവും അഭിലാഷ് നന്ദിയും പറഞ്ഞു.

സായാഹ്ന ഓ പി ആരംഭിച്ചു.
പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് കാപ്പും കുന്ന്കുടുംബാരോഗ്യ കേന്ദ്രത്തിൽ രോഗികൾ കൂടി വരുന്നതിനാൽ സായാഹ്ന ഓ പി ആരംഭിച്ചു പ്രസിഡണ്ട് പിബാലൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ പി എ ജോസ് എം പി നൗഷാദ്