യുവാക്കളില്‍ ഫാറ്റി ലിവര്‍ കേസുകള്‍ വര്‍ദ്ധിക്കുന്നു.

ഇന്ത്യയിലെ യുവാക്കളില്‍ ഭൂരിഭാഗവും ജോലി സമ്മർദ്ദം, ജീവിതശൈലി സംഭവിച്ച മാറ്റങ്ങള്‍, അനാരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ എന്നിവയുടെ പ്രതിഫലമായി ഫാറ്റി ലിവർ രോഗം ബാധിച്ചിരിക്കുന്നതായി പഠനം. യുവാക്കളില്‍ ഈയിടെ കുഴഞ്ഞു വീണുള്ള മരണങ്ങളും കൂടുതല്‍ വർദ്ധിക്കുന്നതായി കണ്ടു വരുന്നു. ഫാറ്റി ലിവർ എന്നത് കരളില്‍ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന ഒരു അവസ്ഥയാണ്. അമിതമായ കൊഴുപ്പ് കൂടുതലുള്ള ഭക്ഷണങ്ങള്‍, ശീതള പാനീയങ്ങളുടെ അനിയന്ത്രിതമായ ഉപയോഗം എന്നിവയെല്ലാം ഫാറ്റി ലിവറിലേക്ക് നയിച്ചേക്കാം. ആല്‍ക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് (AFLD) എന്നത് മദ്യപാനത്തിന്റെ പ്രതിഫലമായി ഉണ്ടാകുന്നതും,
നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് (NAFLD) മദ്യപാനമില്ലാതെയും പോഷകക്കുറവും അനാരോഗ്യകരമായ ജീവിതശൈലിയും കാരണം ഉണ്ടാകുന്നതുമാണ്. മദ്യപിക്കാത്തവരും കൗമാരക്കാരും ഉള്‍പ്പെടെ മൂന്നിലൊന്ന് ഇന്ത്യക്കാരെ ഫാറ്റി ലിവർ ബാധിച്ചിരിക്കുന്നു. ഇത് നാഷ് (NASH) പോലെയുള്ള ഗുരുതരമായ അവസ്ഥകളിലേക്കും കരള്‍ ക്യാൻസറിലേക്കും സിറോസിസിലേക്കും നയിക്കാനിടയുണ്ട്. NAFLD എന്നത് പ്രത്യേകിച്ച്‌ മെറ്റബോളിക് ഡിസോർഡറുകളുള്ള ചെറുപ്പക്കാരില്‍ കൂടുതല്‍ കണ്ടുവരുന്നു. മദ്യപാനം മൂലം മാത്രമാണ് ഇത്തരം രോഗാവസ്ഥകള്‍ വരുമെന്ന ധാരണ ശരിയല്ലെന്ന് ഇത് ബോധ്യപ്പെടുത്തുന്നു. യുവാക്കളില്‍ വ്യായാമത്തിനുള്ള താല്പര്യം കുറഞ്ഞിരിക്കുന്നതും ഇതുമായി ബന്ധപ്പെട്ട് കിടക്കുന്നു. കുട്ടികളും യുവാക്കളും വീട്ടിനുള്ളില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നു. കമ്പ്യൂട്ടറിലോ മൊബൈലിലോ അധികനേരം ചിലവഴിക്കുന്നതു മൂലം മുൻകാലത്തേതുപോലെ പുറത്തുപോയി കളിക്കുന്നതിന്റെ സമയം കുറഞ്ഞു. പരമ്പരാഗത ഭക്ഷണ രീതികളില്‍ നിന്ന് ഓണ്‍ലൈൻ ഫുഡ് ഡെലിവറിയിലേക്കുള്ള വരവ് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ഇടയാക്കുന്നുവെന്നും ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു. അർദ്ധരാത്രിയില്‍ ജങ്ക് ഫുഡും ലഘുഭക്ഷണവും കഴിക്കുക, കഴിച്ചയുടൻ തന്നെ കിടന്നുറങ്ങുക (ദഹന പ്രക്രിയയെ ബാധിക്കുന്നു), ഓണ്‍ലൈൻ ഫുഡ് ഓർഡർ ചെയ്യുക എന്നിവ പതിവായതോടെ യുവാക്കളില്‍ പോഷകക്കുറവും വർദ്ധിക്കുന്നു. എന്നിരുന്നാലും, ആരോഗ്യകരമായ ഭക്ഷണക്രമവും വ്യായാമ ശീലങ്ങളും സ്വീകരിച്ചാല്‍ ഫാറ്റി ലിവറിനെ പഴയപടിയാക്കാൻ കഴിയുമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ഫാറ്റി ലിവർ ഒരു ആരോഗ്യ പ്രശ്നം മാത്രമല്ല, ഒരു ജീവിതശൈലി രോഗമാണ്. അതിനാല്‍ ഭക്ഷണത്തില്‍ നിയന്ത്രണം പാലിക്കുക, പച്ചക്കറികളും ധാന്യങ്ങളും ആഹാരത്തില്‍ വർദ്ധിപ്പിക്കുക, ശുദ്ധീകരിച്ച കാർബോ ഹൈഡ്രേറ്റുകളും പഞ്ചസാര കൂടുതല്‍ അടങ്ങിയ പാനീയങ്ങളും കുറയ്ക്കുക, ദിവസേന വ്യായാമം ചെയ്യുക, ശരീരത്തില്‍ ജലത്തിന്റെ സാന്നിധ്യം വർദ്ധിപ്പിക്കുക, മദ്യം പൂർണമായും ഒഴിവാക്കുക, ആഴ്ചയില്‍ അഞ്ച് ദിവസമെങ്കിലും കുറഞ്ഞത് 30 മുതൽ 45 മിനിറ്റ് വ്യായാമത്തില്‍ ഏർപ്പെടുക. എന്നതിലൂടെ ഈ അവസ്ഥയെ മറികടക്കാൻ കഴിയും.

സായാഹ്ന ഓ പി ആരംഭിച്ചു.

പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് കാപ്പും കുന്ന്കുടുംബാരോഗ്യ കേന്ദ്രത്തിൽ രോഗികൾ കൂടി വരുന്നതിനാൽ സായാഹ്ന ഓ പി ആരംഭിച്ചു പ്രസിഡണ്ട് പിബാലൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ പി എ ജോസ് എം പി നൗഷാദ്

ജാഗ്രത! ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റ് ‘ശക്തി ‘ അറബികടലിൽ പ്രവേശിച്ചു, കേരളത്തിൽ 3 ദിവസം ഇടിമിന്നലോടെയുള്ള മഴക്ക് സാധ്യത

തിരുവനന്തപുരം: ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റായ ‘ശക്തി ‘ അറബികടലിൽ പ്രവേശിച്ചതോടെ ഇടിമിന്നലോടെയുള്ള മഴക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥ വകുപ്പ് അടുത്ത 3 ദിവസം കേരളത്തിൽ ഇടിമിന്നൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ

ആ ഭാ​ഗ്യവാനെ ഇന്ന് അറിയാം; തിരുവോണം ബമ്പർ നറുക്കെടുപ്പ്

കേരള ഭാഗ്യക്കുറി വകുപ്പിന്റെ 25 കോടി നേടുന്ന ഭാ​ഗ്യവാൻ ആരെന്ന് ഇന്ന് അറിയാം. ശനിയാഴ്‌ച ഇന്ന് പകൽ രണ്ടിന് തിരുവനന്തപുരത്തെ ഗോര്‍ഖി ഭവനിൽ നറുക്കെടുപ്പ് നടക്കും. ചരക്കുസേവന നികുതി മാറ്റവുമായി ബന്ധപ്പെട്ടും അപ്രതീക്ഷിതമായ കനത്ത

വാഹനലേലം

ജലസേചന വകുപ്പ് പടിഞ്ഞാറത്തറ ബിഎസ്പി അഡിഷണൽ സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ ഉപയോഗിച്ചിരുന്ന കെഎൽ 12 എഫ് 2124 നമ്പറിലുള്ള ബൊലേറോ ജീപ്പ് വാഹനം ലേലം ചെയ്യുന്നു. ക്വട്ടേഷനുകൾ ഒക്ടോബർ 15

വാഹനാപകടത്തിൽ വിദ്യാർത്ഥി മരിച്ചു.

കോഴിക്കോട് കുറ്റിക്കാട്ടൂരിന് സമീപംആറാം മൈലിൽ ബസ് സ്കൂട്ടറിൽ ഇടിച്ച് വിദ്യാർത്ഥി മരിച്ചു.വൈത്തിരി പൊഴുതന സ്വദേശി ഫർഹാൻ (18 )ആണ് മരിച്ചത്.രാത്രി ഒമ്പതരയോടെയാണ് അപകടം ഉണ്ടായത്. പെരുമണ്ണയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ഇതുവഴി വന്ന കാറിനെ

വന്യമൃഗശല്യ പരിഹാരത്തിന് 1.13 കോടിയുടെ ഹാങിങ് ഫെൻസിങ് പദ്ധതി നടപ്പാക്കി മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത്

വികസന നേട്ടങ്ങള്‍ ചര്‍ച്ച ചെയ്ത് മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിന്റെ വികസന സദസ്സ്. ഗ്രാമ പഞ്ചായത്തിന്റെ അടിസ്ഥാന-പശ്ചാത്തല വികസനം ലക്ഷ്യമിട്ട് നടപ്പാക്കിയ ഗ്രാമീണ റോഡുകള്‍, നടപ്പാതകള്‍, കെട്ടിടങ്ങള്‍, റോഡ് നവീകരണം, കുടിവെള്ള പദ്ധതികള്‍, നടപ്പാലം, കലുങ്കുകള്‍, ഓവുചാലുകള്‍,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.