തലപ്പുഴ : തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിലെ 5,6 വാർഡുകളിലെ ഇഎഫ്എൽ ഭൂമിയുമായി ബന്ധപ്പെട്ട കർഷകരുടെ ആശങ്കകൾ പരിഹരിക്കുമെന്ന് ഫോറസ്റ്റ് ഡെപ്യൂട്ടി റെയിഞ്ചർ ആനന്ദുമായി കർഷക സംഘം വില്ലേജ് കമ്മിറ്റി ഭാരവാഹികൾ നടത്തിയ ചർച്ചയിൽ തീരുമാനമായി. രണ്ടായിരത്തിൽ നിലവിൽ വന്ന വന നിയമപ്രകാരം ഈ എഫ് എൽ ആയി നോട്ടിഫൈ ചെയ്ത 96/2 , 96/4, 96/ -1A1, എന്നീ സർവ്വെ നമ്പരുകളിൽ ഉൾപ്പെട്ട ഫ്രിങ്ങ് ഫോർഡ് എസ്റ്റേറ്റിന്റെ ഉടമസ്ഥതയിലുള്ള 15 ഹെക്ടർ ഭൂമി എത്രയും പെട്ടെന്ന് അളന്ന് തിട്ടപ്പെടുത്തി സ്കെച്ച് തയ്യാറാക്കുമെന്നും അധികൃതർ ഉറപ്പ് നൽകി. സർവ്വെ നടത്തുന്നതിനുമുമ്പായി ഗ്രാമപഞ്ചായത്ത് അധികാരികളുമായി യോഗം ചേർന്ന് കർഷകരുടെ ആശങ്കകൾ പരിഹരിക്കുമെന്നും കൂടാതെ കർഷകരുടെ ഒരിഞ്ച് ഭൂമിപോലും അനാവശ്യമായി കൈവശപ്പെടുത്തില്ലെന്നും ഫോറസ്റ്റ് അധികാരികൾ കർഷക സംഘത്തിന് ഉറപ്പ് നൽകി. ചർച്ചയിൽ തവിഞ്ഞാൽവില്ലേജ് സെക്രട്ടറി പി ജി ഭാസ്കരൻ, ഏരിയാ കമ്മിറ്റി അംഗവും വാർഡ് മെമ്പുമായ കെ ഷബിത, എം കെ ഹരികുമാർ, സെക്കീർ ഹുസൈൻ, കെ സിദ്ദിഖ് , റജീബ് എന്നിവർ പങ്കെടുത്തു.

റോക്കറ്റ് വേഗത്തില്‍ കുതിച്ചുയര്‍ന്ന് ബിരിയാണി അരിവില; കയമ കിലോയ്ക്ക് 230 രൂപ, ബിരിയാണി വിലയും കൂടി
കോഴിക്കോട്: ബിരിയാണി ഇഷ്ടപ്പെടാത്ത മലയാളികളുണ്ടോ? എന്ത് ചോദ്യമാണല്ലേ… എന്നാൽ കയമ അരിയുടെ വില പോകുന്ന പോക്ക് കണ്ട് ബിരിയാണി പ്രിയം അൽപം കുറഞ്ഞെങ്കിൽ അതിൽ തെറ്റുപറയാനില്ല. കേരളത്തിൽ ബിരിയാണിക്ക് കൂടുതൽ ഉപയോഗിക്കുന്ന കയമ അരിക്ക്