തലപ്പുഴ:വയനാട് മെഡിക്കൽ കോളേജിൽ സായാഹ്ന ഒപിയുടെ പ്രവർത്തനം അവസാനിപ്പിച്ചത് ജനങ്ങളോടുള്ള കടുത്ത വെല്ലുവിളിയാണെന്ന് ഐ.എൻ.ടി.യു.സി തലപ്പുഴ മണ്ഡലം കൺവെൻഷൻ.ഐ.എൻ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി ടി.എ.റെജി ഉദ്ഘാടനം ചെയ്തു.തോട്ടം തൊഴിലാളികളും ആദിവാസി സഹോദരങ്ങളും ഏറെ പ്രയോജനപ്പെടുത്തുന്ന സായാഹ്ന ഒ പി പ്രവർത്തനം നിർത്തിയത് സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളെ സഹായിക്കുന്നതിന് വേണ്ടിയാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.തോട്ടം തൊഴിലാളികൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് മെഡിക്കൽ കോളേജിലെ സായാഹ്ന ഒ പി യാണ്. ആശുപത്രിയുടെ പ്രവർത്തനം കാര്യക്ഷമമായി മുന്നോട്ട് കൊണ്ടു പോയില്ലങ്കിൽ ശക്തമായ സമരപരിപാടികൾ ആരംഭിക്കും. മണ്ഡലം പ്രസിഡണ്ട് പി.എസ്.രാജേഷ് അദ്ധ്യക്ഷത വഹിച്ചു.റിജിണൻ പ്രസിഡണ്ട് കെ.വി.ഷിനോജ്,ടി.കുഞ്ഞാപ്പ, കെ.കൃഷ്ണൻ,പി.ഡി.ചന്ദ്രൻ,കെ.ജി. സലിമോൻ,പി.ഗഫൂർ പ്രസംഗിച്ചു.

ക്രഷ് ഹെല്പ്പര് നിയമനം
മാനന്തവാടി ശിശുവികസന വകുപ്പിന് കീഴിലെ കോണ്വെന്റ്കുന്ന് അങ്കണവാടിയില് പ്രവര്ത്തനമാരംഭിക്കുന്ന ക്രഷിലേക്ക് ഹെല്പ്പര് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാനന്തവാടി നഗരസഭ പരിധിയില് സ്ഥിരതാമസക്കാരായ 18-35 നും ഇടയില് പ്രായമുള്ള പത്താം ക്ലാസ് യോഗ്യതയുള്ള വനിതകള്ക്ക് അപേക്ഷിക്കാം.