വീട്ടില്‍ മണി പ്ലാന്റ് വളര്‍ത്തേണ്ടതുണ്ടോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കുക

പലതരം ഇൻഡോർ പ്ലാന്റുകള്‍ ഇന്ന് വിപണിയിലുണ്ട്. എന്നിട്ടും എന്തുകൊണ്ടായിരിക്കും മണി പ്ലാന്റ് തന്നെ ആളുകള്‍ തെരഞ്ഞെടുക്കുന്നത്. ഇതില്ലാത്ത വീടുകള്‍ ഇന്ന് അപൂർവ്വമാണെന്ന് തന്നെ പറയേണ്ടിവരും. കാരണം മണി പ്ലാന്റിന് വീടിന് ശാന്തതയും സമാധാനവും ശുദ്ധവായുവും നല്‍കാൻ സാധിക്കും. കൂടാതെ നിരവധി സവിശേഷതകളാണ് ഇതിനുള്ളത്. വീട്ടില്‍ നിർബന്ധമായും ഒരു മണി പ്ലാന്റ് എങ്കിലും ഉണ്ടായിരിക്കണമെന്ന് പറയുന്നതിന്റെ 3 പ്രധാന കാരണങ്ങള്‍ ഇതാണ്.

വായുവിനെ ശുദ്ധീകരിക്കുന്നു

വീടിനുള്ളില്‍ നിങ്ങള്‍ക്ക് ശ്വാസം മുട്ടുന്നതുപോലെ അനുഭവപ്പെടുന്നുണ്ടെങ്കില്‍ അതിന് കാരണം ശുദ്ധമായ വായുവിന്റെ കുറവാണെന്ന് മനസ്സിലാക്കാം. അതിനാല്‍ തന്നെ മണി പ്ലാന്റ് വളർത്തിയാല്‍, ഇത് ചുറ്റുപാടുമുള്ള വിഷാംശമായ ഫോർമല്‍ഡിഹൈഡ്, ബെൻസീൻ, കാർബണ്‍ മോണോക്സൈഡ് എന്നിവയെ ഇല്ലാതാക്കുകയും വായുവിനെ ശുദ്ധീകരിക്കുകയും ചെയ്യുന്നു. അതിനാല്‍ തന്നെ മണി പ്ലാന്റ് ഒരു എയർ ഫില്‍റ്ററാണെന്ന് പറയാൻ സാധിക്കും.

കുറഞ്ഞ പരിപാലനം

നമുക്ക് എല്ലാവർക്കും അറിയുന്ന കാര്യമാണ് ചെടികള്‍ വളർത്തുന്നുണ്ടെങ്കില്‍ അതിനനുസരിച്ചുള്ള പരിപാലനം അത്യാവശ്യമാണെന്നത്. ഇല്ലെങ്കില്‍ ചെടികള്‍ വാടി പോകാനും ഇല്ലാതാവാനുമൊക്കെ സാധ്യതയുണ്ട്. എന്നാല്‍ മണി പ്ലാന്റുകള്‍ നേരെ തിരിച്ചാണ്. ഇതിന് കൂടുതല്‍ പരിപാലനത്തിന്റെ ആവശ്യം വരുന്നില്ല. നേരിട്ടല്ലാത്ത ചെറിയ തോതിലുള്ള വെളിച്ചവും വളരെ കുറച്ച്‌ വെള്ളവും മാത്രമാണ് മണി പ്ലാന്റിന് ആവശ്യം.

സ്‌ട്രെസ് കുറയ്ക്കുന്നു

പലരും പ്രകൃതിയിലേക്ക് ചേർന്നാണ് മാനസിക സമ്മർദ്ദം കുറയ്ക്കുന്നത്. ചിലർ പ്രകൃതി ഭംഗി ആസ്വദിക്കാൻ വേണ്ടി യാത്രകള്‍ പോകാറുണ്ട്. എന്നാല്‍ വീട്ടിനുള്ളില്‍ തന്നെ പച്ചപ്പ് നിറച്ചാല്‍ അത് നിങ്ങളുടെ നല്ല മനസികാവസ്ഥയ്ക്ക് കാരണമാകുന്നു. പച്ചപ്പിനാല്‍ ചുറ്റപ്പെട്ടാല്‍ അത് നിങ്ങളുടെ മാനസികാരോഗ്യത്തെ മെച്ചപ്പെടുത്തുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇത്തരത്തില്‍ വീട്ടിനുള്ളില്‍ തന്നെ സ്ട്രെസ് കുറയ്ക്കാൻ വളർത്തുന്ന ഒന്നാണ് മണി പ്ലാന്റ്

വാവാടിയിൽ പുതിയതായി ആരംഭിക്കുന്ന ക്വാറിക്കെതിരെ പ്രദേശവാസികൾ

വാവാടി :വെങ്ങപ്പള്ളി പഞ്ചായത്തിലെ ആറാം വാർഡ് വാവാടി നീലാംകുന്നിൽ പുതിയതായി ആരംഭിക്കുവാൻ പോകുന്ന ക്വാറിക്കെതിരെ ക്വാറി ആക്ഷൻ കമ്മിറ്റി പ്രക്ഷോഭ സമരം നടത്തി. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന ഏതു പ്രവർത്തികളെയും ചെറുക്കുമെന്നും. സമരസമിതിക്ക്

പ്രൊമോട്ടര്‍ നിയമനം

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ഓഫിസുകളിലേക്ക് പ്രമോട്ടോര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. 18-40 നുമിടയില്‍ പ്രായമുള്ള പട്ടികജാതി വിഭാഗക്കാരായ പ്ലസ്ടു/ തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ അതത് തദ്ദേശ സ്വയംഭരണ

കർഷകദിനത്തിൽ അവാർഡിന്റെ മധുരം നുണഞ്ഞ് അസംപ്ഷൻ എയുപി സ്കൂൾ

സുൽത്താൻ ബത്തേരി കൃഷി വകുപ്പ് ഒരുക്കിയ മികച്ച വിദ്യാർത്ഥി കർഷക അവാർഡ് സ്വന്തമാക്കി, അസംപ്ഷൻ എയുപി സ്കൂൾ വിദ്യാർത്ഥി ജോയൽ ലിജോ. കർഷകദിനത്തോടനുബന്ധിച്ച് സുൽത്താൻ ബത്തേരി വ്യാപാരഭവനിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ മുൻസിപ്പൽ

പഠനമുറി നിര്‍മാണത്തിന് അപേക്ഷിക്കാം

പട്ടികജാതി വികസന വകുപ്പ് സര്‍ക്കാര്‍/എയ്ഡഡ്/ടെക്നിക്കല്‍/സ്പെഷല്‍/കേന്ദ്രീയ വിദ്യാലയങ്ങളില്‍ അഞ്ച് മുതല്‍ പ്ലസ്ടു വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളില്‍ നിന്നും പഠനമുറി നിര്‍മ്മാണ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ താമസിക്കുന്ന വീടിന്റെ വിസ്തീര്‍ണം 800 സ്‌ക്വയര്‍ ഫീറ്റും

ബാണസുര ഡാമിൻ്റെ ഷട്ടറുകൾ 20 സെ.മീ ഉയർത്തി

പടിഞ്ഞാറത്തറ: ബാണാസുര സാഗർ അണക്കെട്ടിൻ്റെ വ്യഷ്ടി പ്രദേശങ്ങളിൽ ശക്തമായി മഴ തുടരുന്ന സാഹചര്യത്തിൽ സ്‌പിൽവെ ഷട്ടറുകൾ 20 സെന്റീമീറ്ററായി ഉയർത്തി. 26.10 ക്യുമെക്സ‌് വെള്ളമാണ് ഘട്ടം ഘട്ടമായി ഒഴുക്കി വിടുന്നതെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

അധ്യാപക നിയമനം

മേപ്പാടി ഗവ പോളിടെക്നിക് കോളെജില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ കരാറടിസ്ഥാനത്തില്‍ അധ്യാപക നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നാം ക്ലാസ് ബിരുദമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലും പകര്‍പ്പുമായി ഓഗസ്റ്റ് 19 ന്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.