വയനാട് ചുരം ആറാംവളവിൽ ബംഗളൂരിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുന്ന സ്വകാര്യ ബസ്സ് തകരാറിലായി ചുരത്തിൽ ഗതാഗത തടസ്സം നേരിടുന്നുണ്ട്. വലിയ വാഹനങ്ങൾ ഒഴികെയുള്ളവ വൺ-വെ ആയി കടന്ന് പോവുന്നുണ്ട്. നാല് മണി ക്കൂറോളമായി ബസ്സ് കുടുങ്ങിയിട്ട്. ഹൈവേ പോലീസും, ചുരം സംക്ഷണ സമിതിയംഗ ങ്ങളും സ്ഥലത്തുണ്ട്.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്