ഹാപ്പി ഹാപ്പി ബത്തേരിയെ സ്‌മാർട്ട് ആക്കുന്ന ബഡ്‌ജറ്റ്

ബത്തേരി: സുൽത്താൻബത്തേരി നഗരസഭയുടെ 2025-26 വർഷത്തെ ബഡ്ജറ്റ്
ഡെപ്യൂട്ടി ചെയർപേഴ്‌സൻ എൽസി പൗലോസ് അവതരിപ്പിച്ചു. 984431178 രൂപ വരവും 974931178 രൂപ ചിലവും 9500000 രൂപ നീക്കിയിരുപ്പും പ്രതീക്ഷിക്കുന്ന മിച്ച ബഡ്ജറ്റാണ് അവതരിപ്പിച്ചിട്ടുള്ളത്. ഉൽപാദനമേഖലയിൽ രണ്ട് കോടി 23 ലക്ഷത്തി പതിനഞ്ചായിരം രൂപയും സേവന മേഖലയിൽ 19 കോടി 25 ലക്ഷത്തി 78220 രൂപയും പശ്ചാത്തല മേഖലയിൽ 40 കോടി 65 ലക്ഷത്തി 93500 രൂപ യും ഉൾപ്പെടുത്തിയിട്ടുള്ളതും വയോജനങ്ങൾ വനിതകൾ, കുട്ടികൾ, വിഭിന്ന ശേഷി, ഭിന്നലിംഗം തുടങ്ങി സമസ്‌ത മേഖലയുടെയും വികസനം ലക്ഷ്യം വച്ചു കൊണ്ടുള്ള സാമൂഹ്യ സേവന മേഖലകൾക്ക് ഊന്നൽ നൽകിയിട്ടുള്ള ബജറ്റ് ആണ് അവതരിപ്പിച്ചത്. മാലിന്യ നിർമ്മാർജനം ലക്ഷ്യം വച്ചു കൊണ്ട് ജനങ്ങളിൽ ഒരു സംസ്ക‌ാരം ഉയർത്തിക്കൊണ്ടു വരുന്നതിനുള്ള പദ്ധതികളും ശുചിത്വ നഗരം വിഭാവനം ചെയ്യുന്നു. സീറോ കാർബണിൻ്റെ ഭാഗമായി കാർബൺ സന്തുലിത നഗരസഭയിലേക്കുള്ള പുത്തൻ ചുവടുവയ്‌പുകൾ ബഡ്‌ജറ്റ് മുന്നോട്ടു വക്കുന്നു.

നഗരസഭയെ സ്മ‌ാർട്ടാക്കുന്നതിനും വിഞ്ഞാന സാംസ്‌കാരിക നഗരമാക്കുന്നതിനു മുള്ള ഊന്നലുകൾ ബഡ്‌ജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മാർച്ച് 30 മുതൽ ഏപ്രിൽ 20 വരെ ഹാപ്പി ഹാപ്പി ബത്തേരിയുടെ ഭാഗമായി നടക്കുന്ന ഹാപ്പിനസ് ഫെസ്റ്റ് 2025 നാടിന്റെ ഉത്സവമാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ ഊജിതമാക്കിയതായി ചെയർപേഴ്സ‌ൻ ടി.കെ. രമേശ് പറഞ്ഞു.

‘ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടു; ഹോർമൂസ് ഉപരോധം അംഗീകരിക്കാനാകില്ല’; മുന്നറിയിപ്പുമായി ഇറാൻ

ഹോർമൂസ് കടലിടുക്കിൽ അമേരിക്കൻ നാവികസേന തുടരുന്ന ഉപരോധത്തെ രൂക്ഷമായി വിമർശിച്ച് ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാൻ. ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടെന്നും ഹോർമൂസിൽ ഉപരോധം തുടരുന്നത് അംഗീകരിക്കാനാകില്ലെന്നും മസൂദ് പെസഷ്കിയാൻ പറഞ്ഞു. ഇറാനെതിരെ

അന്തര്‍ സംസ്ഥാന കുപ്രസിദ്ധ മോഷ്ടാവും കൂട്ടാളിയും വയനാട് പോലീസിന്റെ വലയില്‍

സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി മോഷണകേസുകളിലുള്‍പ്പെട്ട കുപ്രസിദ്ധ മോഷ്ടാവിനെയും സഹായിയെയും വിദഗ്ധമായി വലയിലാക്കി വയനാട് പോലീസ്. 150-ലധികം മോഷണ കേസുകളിലെ പ്രതിയായ കണ്ണുര്‍, ആലക്കോട്, കൊല്ലപറമ്പില്‍ വീട്ടില്‍, കെ.യു. മുഹമ്മദ്(46), 50-ഓളം കേസുകളിൽ പ്രതിയായ പുല്‍പ്പള്ളി,

എക്സിറ്റ് പോളിൽ നിന്നും വ്യത്യസ്തമായ ഫലം ഉണ്ടാകുമെന്ന് എം എ ബേബി; ‘ഭരണ വിരുദ്ധ വികാരമില്ല’

എക്സിറ്റ് പോൾ യഥാർഥ ഫലത്തിൻ്റെ അടുത്തത്തിയിട്ടും ഉണ്ട്, എത്താതിരുന്നിട്ടും ഉണ്ടെന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. എക്സിറ്റ് പോളിൽ നിന്നും വ്യത്യസ്തമായ ഫലം ഉണ്ടാകും. സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരമില്ല. മുഖ്യമന്ത്രിക്കെതിരെ

ബ്രേക്കിട്ട് സ്വര്‍ണം, വീണ്ടും താഴേക്ക്

ഒറ്റദിവസത്തെ വമ്പന്‍ കുതിപ്പിനു പിന്നാലെ സ്വര്‍ണവില വീണ്ടും താഴേക്ക്. വ്യാഴാഴ്ച മൂന്നുതവണയായി പവന് 1680 രൂപ വര്‍ധിച്ചിടത്തുനിന്ന് ഇന്നുരാവിലെ 280 രൂപയാണ് ഇടിഞ്ഞത്. 22 കാരറ്റ് (916) സ്വര്‍ണം ഗ്രാമിന് 35 രൂപ കുറഞ്ഞ്

തെരഞ്ഞെടുപ്പിന് പിന്നാലെ എല്‍പിജി വില കുത്തനെ കൂട്ടി; വാണിജ്യ സിലിണ്ടറിന് കൂടിയത് 993 രൂപ

തിരുവനന്തപുരം: കേരളമുള്‍പ്പെടെയുളള സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ എല്‍പിജി സിലിണ്ടര്‍ വില കുത്തനെ കൂട്ടി എണ്ണവിതരണ കമ്പനികള്‍. വാണിജ്യ സിലിണ്ടറിന്റെ വില 993 രൂപയാണ് കൂട്ടിയത്. ഒറ്റയടിക്ക് ഇത്രയധികം വില കൂട്ടുന്നത് അപൂര്‍വ്വങ്ങളില്‍

ഈ സീസണോടെ അഞ്ച് പേരുടെ ക്യാപ്റ്റൻസി തെറിക്കും!; കോളടിക്കുക സഞ്ജുവിനടക്കം ചിലർക്ക്

ഐ പി എൽ 2026 സീസൺ പകുതിയോളം പിന്നിട്ടിരിക്കുകയാണ്. ചില ടീമുകൾ അപ്രതീക്ഷിത മുന്നേറ്റമുണ്ടാക്കിയപ്പോൾ പ്രതീക്ഷിച്ച പ്രകടനമല്ല പുറത്തെടുക്കുന്നത്. വലിയ താരനിരയുള്ള പല ടീമുകൾക്കും അതിന്റെ നിലവാരം കാട്ടാൻ സാധിക്കുന്നില്ലെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം. അതുകൊണ്ടുതന്നെ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.