വെള്ളമുണ്ട -നിരവില്‍പുഴ റൂട്ടില്‍ ഇന്നലെ മുതല്‍ സന്ധ്യാസമയത്ത് ബസ് സര്‍വ്വീസ് ആരംഭിച്ചു. വൈകുന്നേരം 5.45 ന് നിരവില്‍ പുഴയില്‍ നിന്ന് മാനന്തവാടിക്കും രാത്രി 7.25 ന് മാനന്തവാടിയില്‍ നിന്ന് നിരവില്‍ പുഴയിലേക്കുമാണ് സ്വകാര്യ ബസ് സര്‍വ്വീസ്.കോവിഡിന് ശേഷം ബസുകള്‍ സര്‍വ്വീസ് പുനരാരംഭിച്ചപ്പോള്‍ ഏഴ് മണിക്ക് ശേഷം ഈ റൂട്ടില്‍ ബസുണ്ടായിരുന്നില്ല.

കൂടൽകടവിൽ പഴശ്ശി ഗ്രന്ഥാലയത്തിന്റെ മഡ് ഫുട്ബോൾ മത്സരം
മഴക്കാല മാമാങ്കത്തിൽ പഴശ്ശിഗ്രന്ഥാലയം പ്രവർത്തകരും സുഹൃത്തുക്കളും ചേർന്ന് മഡ് ഫുട്ബോൾ മത്സരം നടത്തി. അഞ്ചു പേരായുള്ള നാല് ടീമായിരുന്നു മത്സരത്തിൽ മാറ്റുരച്ചത്. ടീം എം എം എഫ് സി, തണ്ടു ഗുണ്ടാസ്, ക്ലേ സ്ട്രൈക്കേഴ്സ്,