ക്രിസ്തുമസ് പുതുവത്സരാഘോഷത്തിന് വയനാട്ടിൽ നിന്ന് ചക്ക കേക്ക്

ക്രിസ്തുമസ് പുതുവത്സരാഘോഷത്തിന് രുചി പകരാൻ വയനാട്ടിൽ നിന്ന് ചക്ക കേക്ക്.കാർഷിക വിളകൾ കൊണ്ട് സമ്പന്നമായ വയനാട്ടിൽ തൃക്കൈപ്പറ്റയിൽ ഏകദേശം ഒരു വർഷത്തോളമായി പ്രവർത്തിച്ചു വരുന്ന സ്ഥാപനമായ ബാസ അഗ്രോ ഫുഡ് പ്രൊഡക്ടസ് ആണ് ചക്ക പഴത്തിന്റെ പൾപ്പ് കൊണ്ട് ചക്ക കേക്ക് നിർമ്മിക്കുന്നത്.മൈദ ചേർക്കാതെ
കൃത്രിമ ചേരുവകൾ ഇല്ലാതെ ഗോതമ്പ് മാവും ചക്കയും ഉപയോഗിച്ചുള്ള കേക്കാണ് പ്രധാനമായും നിർമ്മിക്കുന്നത്. 150 രൂപ വിലയുള്ള 400 ഗ്രാം കേക്കുകൾക്ക് ഇപ്പോൾ തന്നെ നല്ല ഓർഡർ ലഭിച്ചു കഴിഞ്ഞു. അതുകൊണ്ട് തന്നെ ബാസയുടെ തൃക്കൈപ്പറ്റയിലെ ഭക്ഷ്യ സംസ്കരണ കേന്ദ്രം ഇപ്പോൾ മുഴുവൻ സമയ പ്രവർത്തനത്തിലാണ്.

കേരളത്തിലെ ആദ്യത്തെ ചക്ക മഹോത്സവത്തിന്റെ സംഘാടകർ ചേർന്ന്
2019 ഡിസംബറിൽ പ്രവർത്തനം ആരംഭിച്ച ഈ സ്ഥാപനത്തിന്റെ പിന്നിൽ ഏഴ് പേർ അടങ്ങുന്ന കർഷകരുടെ കൂട്ടായ്മയുണ്ട് . കൂടാതെ അഞ്ച് തൊഴിലാളികളും , ഇവർ ഒരോരുതരും ഈ സ്ഥാപനത്തിന്റെ ഉയർച്ചയുടെ പ്രധാന കണ്ണികളാണ്.കർഷകനും പത്രപ്രവർത്തകനുമായ സി .ഡി സുനീഷ് ആണ് ഈ സ്ഥാപനത്തിന്റെ ഇപ്പോഴത്തെ മാനേജിംഗ് ഡയറക്ടർ, പ്രൊഡക്റ്റ് മാനേജറായി കെ. മോഹനനും . ബാക്കി അഞ്ചു പേർ ബോർഡ് അംഗങ്ങളുമാണ് .

ഗ്രാമത്തിലെ ആദിവാസികളിൽ നിന്നും കർഷകരിൽനിന്നും മാർക്കറ്റ് വിലയെക്കാൾ കൂടിയ വിലയ്ക്ക് കാന്താരി, ഇഞ്ചി, പച്ചമുളക് എന്നീ അഞ്ചിനം സാധനങ്ങൾ വാങ്ങി.കൃഷിക്കാർക്ക് അധിക വരുമാനം ഉണ്ടാക്കി കൊടുക്കുക, ഗ്രാമീണരായിട്ടുള്ള സ്ത്രീകൾക്ക് ജോലി ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങൾ മുന്നോട്ട് വെച്ചാണ് ബാസ യൂണിറ്റ് പ്രവർത്തനം ആരംഭിച്ചത് .

ബാസ അഗ്രോ ഫുഡ് പ്രൊഡക്റ്റ് ഉൽപ്പന്നങ്ങളും ഉൽപ്പദന രീതിയും.

നമുക്ക് ചുറ്റും സുലഭമായി ലഭിച്ചിരുന്ന ഇഞ്ചി, കുരുമുളക് , കറിവേപ്പില , കാന്താരി , ചക്ക എന്നി അഞ്ച് ഇനം കാർഷിക വിളകൾ ഉപയോഗിച്ച് വിവിധ തരം ബിസ്ക്കറ്റ് നിർമ്മിച്ചു നൽകുന്നു . അതു തിർത്തും ജൈവ രീതിയിൽ . ജൈവ രീതിയിലുള്ള ഉൽപ്പന്നങ്ങൾക്ക് മുൻതുക്കം നൽകുന്ന ഈ സ്ഥാപനത്തിലെ ബിസ്ക്കറ്റ്, ബന്ന്, ബ്രഡ് എന്നീ ഉൽപ്പനങ്ങൾക്ക് കേരളത്തിന് അകത്തും പുറത്തും ആവശ്യക്കർ ഏറെയാണ്. വയനാട് ജില്ലയിലെ മിക്ക ബേക്കറി കളിലും ഈ ബിസ്ക്കറ്റുകൾ ലഭ്യമാണ്.കർഷകർക്ക് ഒരു കൈത്താങ്ങ് എന്ന ആശയം മുന്നോട്ട് വെയ്ക്കുന്ന ഈ സ്ഥാപനം മൈദ പൂർണമായും ഒഴിവാക്കി ഗോതമ്പ് കൊണ്ടാണ് ബിസ്ക്കറ്റും കേക്കും മറ്റ് ഉല്പന്നങ്ങളും ഉണ്ടാക്കുന്നത്. ബാസ അഗ്രോ ഫുഡ് പ്രൊഡക്റ്റ്സ് അന്വേഷിച്ച് കേരളത്തിനകത്തും പുറത്തും നിന്നും നിരവധി പേരാണ് എത്തുന്നത്. അതിനു കാരണം ഇവർ ഉണ്ടാക്കുന്ന ജൈവ ഉൽപ്പന്നങ്ങളുടെ ഗുണമേന്മ തന്നെയാണ്. അതുതന്നെയാണ് ഈ യൂണിറ്റിനെ വേറിട്ട് നിർത്തുന്നതും.കൂടാതെ ബാസ യൂണിറ്റ് കൃഷി വകുപ്പും വ്യവാസയ വകുപ്പുമായും ചേർന്ന് പ്രവർത്തിക്കുന്ന ഈ യൂണിറ്റാണിത് . കോവിഡ് മഹാമാരി ഈ സ്ഥാപനത്തെയും പ്രതികൂലമായി ബാധിച്ചെങ്കിലും അതിനെ പ്രതിരോധിച്ച് മുന്നോട്ട് നീങ്ങുകയാണ് ബാസ അഗ്രോ ഫുഡ് പ്രൊഡക്റ്റ്സ്.

പിഎം യശസ്വി സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന അനുവദിക്കുന്ന പിഎം യശസ്വി ഒബിസി, ഇബിസി പോസ്റ്റ്‌മെട്രിക് സ്കോളർഷിപ്പ് പദ്ധതിയിലേക്ക് (2025-26) അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തിന് പുറത്ത് ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളിൽ പഠനം നടത്തുന്നവർ, സംസ്ഥാനത്തിനകത്ത് ഹയർസെക്കന്ററി,

വാക്ക്-ഇൻ-ഇന്റർവ്യൂ.

ജില്ലാ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ എച്ച് ഡിഎസ്, കാസ്പ് ൻ്റെ കീഴിൽ കരാറടിസ്ഥാനത്തിൽ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ഇസിജി ടെക്‌നീഷ്യൻ, ഡയാലിസിസ് ടെക്നീഷ്യൻ, കാത്ത്‌ ലാബ്‌ ടെക്‌നീഷ്യൻ, സ്റ്റാഫ്‌ നഴ്‌സ്, ഡാറ്റ

കുന്നുമ്മൽ ഷഫീറിനെ ആദരിച്ചു.

പൂക്കോട് തടാകത്തിൽ വീണ പിഞ്ചുകുഞ്ഞിനെ ചാടി രക്ഷിച്ച പുക്കോട് തടാകത്തിലെ ജീവനക്കാരനായ കുന്നുമ്മൽ ഷഫീറിനെ ഓൾ കേരള ടൂറിസം അസോസിയേഷൻ ( ആക്ട) ജില്ലാ കമ്മിറ്റി ആദരിച്ചു. ആക്ട സ്റ്റേറ്റ് ജനറൽ സെക്രട്ടറി അലി

വൈദ്യുതി മുടങ്ങും

വൈത്തിരി ഇലക്ട്രിക്കൽ സെക്ഷനിലെ 11 കെവി ലൈനിൽ അറ്റകുറ്റ പ്രവർത്തി  നടക്കുന്നതിനാൽ കണ്ണൻ ചാത്ത്, ഓടത്തോട്, കൂട്ടുമുണ്ട, വെള്ളം കൊല്ലി, ചുണ്ടയിൽ, ചേലോട്, കണ്ണാടിച്ചോല, തളിമല, പഴയ വൈത്തിരി, മുള്ളൻപാറ, ചാരിറ്റി, ചാരിറ്റി ഹെൽത്ത് സെന്റർ, തളിപ്പുഴ,

ഗൃഹശ്രീ ഭവന പദ്ധതിയിലേക്ക് അപേക്ഷിക്കാം

ദുർബല, താഴ്ന്ന വിഭാഗത്തിപ്പെട്ടവർക്കായി സന്നദ്ധ സംഘടന/ എൻജിഒ/വ്യക്തികൾ എന്നിവരുടെ സഹകരണത്തോടെ ഭവന നിർമാണത്തിനായി സംസ്ഥാന സർക്കാർ നൽകുന്ന ഗൃഹശ്രീ ഭവന പദ്ധതിയിലേക്ക് അപേക്ഷിക്കാം. അപേക്ഷകർ സ്വന്തമായി രണ്ട്/മൂന്ന് സെന്റ് ഭൂമിയെങ്കിലും കൈവശമുള്ളവരായിരിക്കണം. ലൈഫ് പദ്ധതിയിൽ

ചൂരൽമല ദുരന്തബാധിതർക്കുള്ള ഭവന നിർമ്മാണ പദ്ധതിയുടെ ഉദ്ഘാടനവും ജില്ലാ വിജയോത്സവവും ശനിയാഴ്ച

കൽപ്പറ്റ: കേരള റെക്കഗനൈസ്ഡ് സ്കൂൾ മാനേജ്മെന്റ് അസോഷിയേഷൻ സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ ചൂരൽ മല ദുരന്തത്തിൽപ്പെട്ടവർക്കുള്ള ഭവന നിർമ്മാണത്തിന്റെ ഉദ്ഘാടനം കൽപ്പറ്റ നിയോജക മണ്ഡലം എം.എൽ എ ടി. സിദ്ധിഖ് നിർവഹിക്കും. ശനിയാഴ്ച രാവിലെ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.