പള്ളിക്കുന്ന് ഏച്ചോം അറക്കപറമ്പില്‍ വീട്ടില്‍ എ.വി ജോസഫ് 50 വയസ് അഞ്ചടി അഞ്ചിഞ്ച് ഉയരം, തടിച്ച ശരീരം, മകന്‍ ധ്യാന്‍(8 വയസ്) എന്നിവരെ ഏപ്രില്‍ 17 മുതല്‍ കാണ്മാനില്ല. ഏന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ കല്‍പ്പറ്റ പോലീസ് സ്റ്റേഷനിലോ 9497987196, 9497980811, 04936 202400 നമ്പറുകളിലോ അറിയിക്കണം.

പൂഴിത്തോട് – പടിഞ്ഞാറത്തറ പാതയോട് അധികൃതർ കാണിക്കുന്നത് ക്രൂരമായ അവഗണന: കർമ്മസമിതി
പടിഞ്ഞാറത്തറ: കോഴിക്കോട് -വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്നതും ദേശീയപാത 766 ന്റെ ഭാഗവുമായ താമരശ്ശേരി ചുരത്തിൽ അനുദിനം ഗതാഗതകുരുക്ക് ഏറുമ്പോഴും, അപകടങ്ങൾ പെരുകുമ്പോഴും ഈ പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരമായേക്കാവുന്ന പൂഴിത്തോട് – പടിഞ്ഞാറത്തറ സ്റ്റേറ്റ് ഹൈവെ