മൂത്രം പിടിച്ചുവയ്ക്കുന്ന സ്വഭാവമുണ്ടോ, വീട്ടില്‍ തിരിച്ചെത്താന്‍ കാത്തിരിക്കുന്നവരാണോ? എങ്കില്‍ പണി കിട്ടും

ചില ആളുകളുണ്ട് അവര്‍ക്ക് പുറത്തിറങ്ങിയാല്‍ മൂത്രശങ്കയുണ്ടായാലും ടോയ്‌ലറ്റില്‍ പോകാതെ മൂത്രം പിടിച്ചുവയ്ക്കും. പബ്ലിക് ടോയ്‌ലറ്റിലോ, മാളിലോ ഒക്കെ പോകാനുളള മടികൊണ്ടും മറ്റ് ചിലര്‍ വൃത്തിയുടെ പ്രശ്‌നംകൊണ്ടും അങ്ങനെ ചെയ്യാറുണ്ട്. പുറത്തുപോയി വീട്ടിലെത്തുന്നത് വരെ മൂത്രം പിടിച്ചുവയ്ക്കുന്ന ശീലമുള്ളവരാണെങ്കില്‍, സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ് നല്‍കുകയാണ് ആരോഗ്യ വിദഗ്ധർ.

ഇത്തരത്തില്‍ മൂത്രം കെട്ടിനില്‍ക്കുമ്പോള്‍ മൂത്രത്തിലെ ലവണങ്ങള്‍ പിന്നീട് ക്രിസ്റ്റലുകളായി രൂപാന്തരം പ്രാപിച്ച് കിഡ്‌നി സ്റ്റോണ്‍ ആയി മാറുന്നു. അതിലൂടെ ആരോഗ്യവും തകരാറിലാകും. മൂത്രം പിടിച്ചുവയ്ക്കുന്നത് മൂത്രാശയ അണുബാധയ്ക്കും പിന്നീട് ഇതിന്റെ അനന്തരഫലമായി പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകും. മൂത്രം പിടിച്ചുവയ്ക്കുമ്പോള്‍ മൂത്രസഞ്ചിയില്‍ ബാക്ടീരിയ അടിഞ്ഞുകൂടുകയും ഇത് മൂത്രസഞ്ചിയിലെ അണുബാധയ്ക്ക് കാരണമാകുകയും ചെയ്യും.

മൂത്രത്തില്‍ പഴുപ്പ് , വൃക്ക സംബന്ധമായ രോഗങ്ങള്‍ എന്നിവ വരാനും സാധ്യതയുണ്ട്. മാത്രമല്ല മൂത്രാശയത്തില്‍ നീര് ഉണ്ടാവുകയും ദീര്‍ഘനേരം മൂത്രം പിടിച്ചുവയ്ക്കുന്നത് മൂത്ര സഞ്ചിയില്‍ അമിത സമ്മര്‍ദ്ദം ഉണ്ടാക്കുകയും ഈ സമ്മര്‍ദ്ദം മൂത്രാശയ പേശികളെ ദുര്‍ബലപ്പെടുത്തുകയും ചെയ്യും. ഒരു വ്യക്തി ഏകദേശം 3 മുതല്‍ 4 മണിക്കൂര്‍ വരെ ഇടവിട്ട് ഒരു ദിവസം ആറ് മുതല്‍ എട്ട് തവണയെങ്കിലും മൂത്രമൊഴിക്കണമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.

മൂത്രത്തിലെ അണുബാധ തടയാന്‍

മൂത്രമൊഴിക്കുമ്പോഴുണ്ടാകുന്ന വേദന, മൂത്രാശയത്തിന് മുകളിലുണ്ടാകുന്ന മൃദുത്വം, ഇടയ്ക്കിടെ മൂത്രമൊഴിക്കേണ്ടി വരിക എന്നിവയൊക്കെ യുടിഐ എന്നുകൂടി അറിയപ്പെടുന്ന മൂത്രത്തിലെ അണുബാധയുടെ ലക്ഷണങ്ങളാണ്. സ്ത്രീകള്‍ക്ക് പുരുഷന്മാരേക്കാള്‍ ചെറിയ മൂത്രനാളിയായതിനാല്‍ അവര്‍ക്ക് അണുബാധ വരാനുള്ള സാധ്യത വളരെ കൂടുതലാണ്. ആര്‍ത്തവ വിരാമം കഴിഞ്ഞവരിലും അണുബാധ കൂടുതലായി കാണപ്പെടുന്നുണ്ട്. അണുബാധ ചികിത്സിക്കുന്നതിനേക്കാള്‍ തടയുന്നതാണ് നല്ലത്. ധാരാളം വെള്ളം കുടിക്കുന്നതും, കൃത്യമായ ഇടവേളകളില്‍ മൂത്രമൊഴിക്കുന്നതും ശുചിത്വം പാലിക്കുന്നതും അണുബാധ ഉണ്ടാകാതിരിക്കാന്‍ സഹായിക്കും.

നിപയുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണങ്ങൾ നടക്കുന്നുണ്ട്, ഇത് സൈബർ പൊലീസിന് കൈമാറും: മന്ത്രി വീണ ജോർജ്ജ്

മലപ്പുറം: നിപയുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണങ്ങൾ നടക്കുന്നുണ്ടെന്നും ഇത് സൈബർ പൊലീസിന് കൈമാറുമെന്നും ആരോഗ്യ മന്ത്രി വീണ ജോർജ്ജ്. രണ്ട് ജില്ലകളിലും ഒരേ സമയം നിപ റിപ്പോർട്ട് ചെയ്യുന്നത് ഇത് ആദ്യമാണ്. 252 പേർ

എംഎസ്‍സി എൽസ അപകടം: 9531 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സർക്കാർ‌ ഹൈക്കോടതിയിൽ

കൊച്ചി: കൊച്ചി പുറങ്കടലിൽ ചരക്ക് കപ്പൽ എംഎസ്‍‌സി എൽസ മുങ്ങിയ സംഭവത്തിൽ നഷ്ടപരിഹാരത്തിനായി സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. 9000 കോടിയോളം രൂപയുടെ നഷ്ടമുണ്ടായെന്നാണ് സർക്കാർ കോടതിയെ അറിയിച്ചിരിക്കുന്നത്. ഹൈക്കോടതിയിൽ അഡ്മിറാലിറ്റി സ്യൂട്ട് ഫയൽ ചെയ്തിരിക്കുകയാണ്.

ക്വട്ടേഷൻ ക്ഷണിച്ചു.

പൊതുമരാമത്ത് വകുപ്പ് (നിരത്ത്) പുൽപള്ളി ഓഫീസിന്റെ അധികാര പരിധിയിൽ വരുന്ന സുൽത്താൻ ബത്തേരി-പുൽപള്ളി-പെരിക്കല്ലൂർ റോഡിൽ കേളക്കവല എന്ന സ്ഥലത്ത് അപകടകരമായി സ്ഥിതിചെയ്യുന്ന ആൽമരത്തിന്റെ വെട്ടിമാറ്റിയ ശിഖരങ്ങൾ ലേലം ചെയ്യുന്നു. ലേലത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ പൊതുമരാമത്ത്

ദർഘാസ് ക്ഷണിച്ചു.

വൈത്തിരി താലൂക്ക് ആശുപത്രിയിൽ ജെഎസ്എസ്കെ, ട്രൈബൽ, ആർഎസ്ബിവൈ, മെഡിസെപ്പ് എന്നീ പദ്ധതികളിൽ ചികിത്സയിലുള്ള രോഗികൾക്ക് ആശുപത്രിയിൽ ലഭ്യമല്ലാത്ത സിടി/എംആർഐ/ യുഎസ്ജി സ്കാനിംഗ് സേവനങ്ങൾ ഒരു വർഷത്തേക്ക് ഏറ്റവും കുറഞ്ഞ നിരക്കിൽ ചെയ്യാൻ താത്പര്യമുള്ള അംഗീകൃത

ലാറ്ററല്‍ എന്‍ട്രി കോഴ്‌സിലേക്ക് പ്രവേശനം

മീനങ്ങാടി ഗവ. പോളിടെക്‌നിക് കോളേജില്‍ രണ്ടാം വര്‍ഷ ക്ലാസ്സുകളിലേക്കുള്ള ലാറ്ററല്‍ എന്‍ട്രി കോഴ്‌സില്‍ ഒഴിവുള്ള സീറ്റില്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. ജൂലൈ 11 ന് രാവിലെ 9.30 മുതൽ 10.30 മണിക്കകം രജിസ്റ്റർ ചെയ്യണം.

ടെൻഡർ ക്ഷണിച്ചു.

വനിത ശിശു വികസന വകുപ്പിന് കീഴിൽ കല്‍പ്പറ്റ ഐസിഡിഎസ് അഡീഷണൽ പ്രോജക്ട് ഓഫീസിന്റെ ഔദ്യോഗിക ആവശ്യത്തിനായി കരാറടിസ്ഥാനത്തില്‍ വാഹനം (ജീപ്പ്/കാര്‍) വാടകയ്ക്ക് നല്‍കാന്‍ സ്ഥാപനങ്ങള്‍/വ്യക്തികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജൂലൈ ഏഴ് ഉച്ച

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.