2021 ല്‍ നടക്കുന്ന പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച വോട്ടേഴ്‌സ് ലിസ്റ്റില്‍ ഉള്‍പ്പെടാതെ പോയ ജില്ലയിലെ ഭിന്നശേഷിക്കാരുടേയും ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്റെയും പേര് വോട്ടേഴ്‌സ് ലിസ്റ്റില്‍ ചേര്‍ക്കുന്നതിനുളള നടപടികള്‍ ബന്ധപ്പെട്ട സംഘടനാ പ്രതിനിധികള്‍ ഡിസംബര്‍ 31 നകം സ്വീകരിക്കണമെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അറിയിച്ചു.

ജില്ലയിൽ 82 പ്രവാസികൾ കുടിശ്ശിക അടച്ച് അംഗത്വം വീണ്ടെടുത്തു
പ്രവാസ ജീവിതം സുരക്ഷിതമാക്കാൻ ക്ഷേമനിധിയില്‍ അംഗമാവണമെന്ന് സംസ്ഥാന പ്രവാസിക്ഷേമ ബോർഡ് ചെയർമാൻ ഗഫൂർ പി ലില്ലിസ് പറഞ്ഞു. പ്രവാസികള്‍ക്കായി കളക്ടറേറ്റ് പഴശ്ശി ഹാളിൽ സംഘടിപ്പിച്ച അംഗത്വ ക്യാമ്പയിനും കുടിശ്ശിക നിവാരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിന്റെ