പനമരം കെഎസ്ഇബി പരിധിയിലെ കൂളിവയൽ, പലമണ്ഡപം, ഏഴാം മൈൽ, അഞ്ചുകുന്ന്, ഡോക്ടർ പടി, കാപ്പുംകുന്ന്, ആറാം മൈൽ, കുണ്ടാല, മതിശ്ശേരി, മൊക്കം, കെല്ലൂർ, അഞ്ചാം മൈൽ, കാട്ടിച്ചിറക്കൽ, കൊമ്മയാട്, പഴഞ്ചേരിക്കുന്നു, വേലൂക്കരകുന്ന്, കൈതക്കൽ, കാപ്പുംചാൽ, ആര്യന്നൂർ, കൃഷ്ണമൂല, പരക്കുനി, മാതംകോട്, കീഞ്കടവ്, മാതോത്പൊയിൽ പ്രദേശങ്ങളിൽ നാളെ (മെയ് 20) രാവിലെ 8 മുതൽ വൈകീട്ട് 6 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

ദേശഭക്തിഗാന മത്സരം
എക്‌സൈസ് വകുപ്പ് വിമുക്തി മിഷന്റെ നേതൃത്വത്തില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി ജില്ലാതല ദേശഭക്തിഗാന മത്സരം സംഘടിപ്പിക്കുന്നു. മത്സരത്തിനായി ഏഴ് മുതല്‍ 10 പേരടങ്ങുന്ന സംഘത്തിന്റെ ആറ് മിനുറ്റില്‍ കവിയാത്ത ദേശഭക്തിഗാനം വീഡിയോ ചിത്രീകരിച്ച് അയയ്ക്കണം.