സമഗ്ര ശിക്ഷ കേരളം ജില്ലാ പ്രോജക്റ്റിന്റെ കീഴിൽ സുൽത്താൻ ബത്തേരി ബിആർസിയിൽ കരാർ അടിസ്ഥാനത്തിൽ ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററെ നിയമിക്കുന്നു. പ്ലസ്ടു പാസ്സായ, അംഗീകൃത സ്ഥാപനത്തില്‍ നിന്നും ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ കോഴ്സ്/ ഗവ. സ്ഥാപനത്തിൽ ആറുമാസത്തെ പ്രവർത്തി പരിചയം, ഡാറ്റാ പ്രിപ്പറേഷൻ, കമ്പ്യൂട്ടർ സോഫ്റ്റ്‌വെയർ എന്നിവയിൽ എൻസിവിടി സർട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത. ഇംഗ്ലീഷ്, മലയാളം ടൈപ്പ് റൈറ്റിങ്ങ് പരിജ്ഞാനമുണ്ടായിരിക്കണം. അഡോബ് പേജ്മേക്കര്‍, ഫോട്ടോഷോപ്പ് എന്നിവ അഭിലഷണീയം. പ്രായപരിധി 40. ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, അപേക്ഷ എന്നിവ സഹിതം നേരിട്ടോ തപാൽ മുഖേനയോ കൽപ്പറ്റ സിവിൽ സ്റ്റേഷനിലെ എസ്എസ്കെ ജില്ലാ പ്രോജക്‌ട് കോ-ഓർഡിനേറ്ററുടെ ഓഫീസിൽ മെയ് 27 ന് വൈകുന്നേരം അഞ്ചിനകം അപേക്ഷ നൽകണം. ഫോൺ: 04936 203338.

മെത്താഫിറ്റാമിനും, കഞ്ചാവുമായി യുവാവ് പിടിയിൽ
പൊൻകുഴി: വയനാട് എക്സൈസ് ഇൻ്റലിജൻസ് നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന അതിർത്തിയായ പൊൻകുഴിയിൽ വെച്ച് ബത്തേരി എക്സൈസ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ബാബുരാജ്.പിയുടെ നേതൃത്വ ത്തിൽ നടത്തിയ വാഹന പരിശോധനയിൽ ചെന്നൈയിൽ നിന്നും