വൈത്തിരി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപക നിയമനം നടത്തുന്നു. എച്ച്എസ്എസ്ടി പൊളിറ്റിക്കൽ സയൻസ് ജൂനിയർ, എച്ച്എസ്എസ്ടി ബോട്ടണി ജൂനിയർ, എച്ച്എസ്എസ്ടി ഹിന്ദി ജൂനിയർ, എച്ച്എസ്എസ്ടി എക്കണോമിക്‌സ് ജൂനിയർ എന്നീ ഒഴിവുകളിലേക്കാണ് നിയമനം. സർട്ടിഫിക്കറ്റുകളുടെ അസ്സലുമായി മെയ് 27 ന് രാവിലെ 10:30 ന് പ്ലസ് ടു വിഭാഗം ഓഫീസിൽ എത്തിച്ചേരണം. ഫോൺ: 9633920245.

ദേശഭക്തിഗാന മത്സരം
എക്‌സൈസ് വകുപ്പ് വിമുക്തി മിഷന്റെ നേതൃത്വത്തില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി ജില്ലാതല ദേശഭക്തിഗാന മത്സരം സംഘടിപ്പിക്കുന്നു. മത്സരത്തിനായി ഏഴ് മുതല്‍ 10 പേരടങ്ങുന്ന സംഘത്തിന്റെ ആറ് മിനുറ്റില്‍ കവിയാത്ത ദേശഭക്തിഗാനം വീഡിയോ ചിത്രീകരിച്ച് അയയ്ക്കണം.