മാനന്തവാടിയിൽ പ്രവർത്തിക്കുന്ന മഹിള ശിക്ഷൺ കേന്ദ്രത്തിൽ അഡീഷണൽ ടീച്ചർ തസ്‌തികയിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ബിരുദമാണ് യോഗ്യത. 23 വയസ്സ് പൂർത്തിയാക്കിയ, സാമൂഹ്യ സേവനത്തിൽ താത്പര്യരായ സ്ത്രീകൾക്ക് പങ്കെടുക്കാം. വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷ, യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവ സഹിതം മെയ് 29 ന് രാവിലെ 11ന് കേരള മഹിളാ സമഖ്യയുടെ ജില്ലാ ഓഫീസിൽ എത്തണം. ഫോൺ: 04935 293078.

സ്വാതന്ത്ര്യദിനാഘോഷം നടത്തി
പാണ്ടംകോട് നുസ്റത്തുൽ ഇസ്ലാം മഹല്ല് കമ്മിറ്റിയുടെയും എസ്‌കെഎസ്‌എസ്‌എഫ് ശാഖാ കമ്മിറ്റിയുടെയും നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി. മഹല്ല് കാരണവർ ഹംസ പനങ്കാവിൽ പതാക ഉയർത്തി. മഹല്ല് മുഅദ്ദിൻ ഉമർ ഉസ്താദ് പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. മഹല്ല്