പുൽപ്പള്ളി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ അല്ലിയാങ്കൽ- കല്ലുവയൽ ഭാഗത്ത് സോളാർ ഹാങ്ങിംഗ് ഫെൻസിങ്ങ് സ്ഥാപിക്കുന്നതിന് ഇ-ടെണ്ടർ ക്ഷണിച്ചു. കേരള സ്റ്റേറ്റ് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിൽ രജിസ്റ്റർ ചെയ്ത ഇലക്ട്രിക്കൽ കോൺട്രാക്ടർമാർ, പിഡബ്ല്യുഡി ഇലക്ട്രിക്കൽ കോൺട്രാക്ടർമാർ, ഫെൻസിംഗ് പ്രവൃത്തിയിൽ മുൻകാല പരിചയമുള്ള പിഡബ്ല്യുഡി സിവിൽ കോൺട്രാക്ടർമാർ, ഫെൻസിംഗ് പ്രവൃത്തിയിൽ മുൻകാല പരിചയമുള്ള അംഗീകൃത കരാറുകാർ എന്നിവരിൽ നിന്നാണ് ടെണ്ടർ ക്ഷണിച്ചത്. ടെണ്ടർ പ്രമാണങ്ങൾ, ഷെഡ്യുളുകൾ എന്നിവ www.etenders.kerala.gov.in ൽ ലഭ്യമാണ്.

സി-മാറ്റ് പരിശീലനം
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‍മെന്റ് (കിക്‌മ) സി-മാറ്റ് പരീക്ഷയ്ക്കുള്ള സൗജന്യ ഓൺലൈൻ പരിശീലനം സംഘടിപ്പിക്കുന്നു. വിദ്യാർത്ഥികൾ നവംബർ 20 വൈകിട്ട് അഞ്ചിനകം https://bit.ly/cmat25 മുഖേനെ രജിസ്റ്റർ ചെയ്യണം. ഫോൺ: 8548618290, 8281743442 Facebook







