വിഹിതം അടയ്ക്കുന്നതിൽ അഞ്ചു വർഷത്തിൽ താഴെ കുടിശ്ശിക വന്ന് അംഗത്വം റദ്ദായ സ്കാറ്റേഡ് വിഭാഗം ചുമട്ടുതൊഴിലാളികളുടെ അംഗത്വം പുനഃസ്ഥാപിക്കുന്നതിനായി കേരള ചുമട്ടുതൊഴിലാളി ക്ഷേമബോർഡ് ജില്ലാ കമ്മിറ്റി മേളകൾ സംഘടിപ്പിക്കുന്നു. മെയ് 24 ന് കൽപ്പറ്റ കേരള ചുമട്ടുതൊഴിലാളി ക്ഷേമബോർഡ് ഓഫീസ്, മെയ് 26 ന് മാനന്തവാടി ഉപകാര്യാലയം, മെയ് 27ന് കണിയമ്പറ്റ ഉപകാര്യാലയം, മെയ് 28 ന് പുൽപളളി ഉപകാര്യാലയം, മെയ് 29ന് മീനങ്ങാടി ഉപകാര്യാലയം, മെയ് 30ന് സുൽത്താൻ ബത്തേരി ഉപകാര്യാലയം എന്നിവിടങ്ങളിളാണ് മേളകൾ. രാവിലെ 10 മുതൽ വൈകുന്നേരം അഞ്ച് വരെയുള്ള മേളയിൽ തൊഴിലാളികൾ ബന്ധപ്പെട്ട രേഖകളുമായി എത്തിച്ചേരണം. ഫോൺ: 04936 204344.

സി-മാറ്റ് പരിശീലനം
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‍മെന്റ് (കിക്‌മ) സി-മാറ്റ് പരീക്ഷയ്ക്കുള്ള സൗജന്യ ഓൺലൈൻ പരിശീലനം സംഘടിപ്പിക്കുന്നു. വിദ്യാർത്ഥികൾ നവംബർ 20 വൈകിട്ട് അഞ്ചിനകം https://bit.ly/cmat25 മുഖേനെ രജിസ്റ്റർ ചെയ്യണം. ഫോൺ: 8548618290, 8281743442 Facebook







